കുട്ടിക്കാലത്തെ സങ്കടവും, ഇഷ്ട ഭക്ഷണവും ഇഷ്ട നടനെയും വെളിപ്പെടുത്തി സഞ്ജു സാംസൺ.

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിലവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൻ്റെ കപ്പിത്താൻ കൂടിയാണ് താരം. എന്നാൽ സ്ഥിരതയില്ലായ്മ എന്ന പ്രശ്നത്തിൽ ഒരുപാട് വിമർശനങ്ങൾക്ക് താരം ഇരയാകാറുണ്ട്.

ഇപ്പോഴിതാ താൻ കുട്ടിക്കാലത്ത് ഏറെ കളിയാക്കലുകൾ കേട്ടിരുന്നു ഇത് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. താൻ എന്തെങ്കിലും ആവുമോ എന്ന് നാട്ടുകാർ ചോദിച്ചിരുന്നു എന്നും കുറ്റപ്പെടുത്തി എന്നും സഞ്ജു വെളിപ്പെടുത്തുന്നു. താരത്തിൻ്റെ ഇഷ്ടനടനെക്കുറിച്ചും താരം വെളിപ്പെടുത്തി.

images 12

രജനീകാന്തിൻ്റെ കട്ട ഫാൻ ആണ് താൻ എന്നാണ് സഞ്ജു പറഞ്ഞത്. അദ്ദേഹത്തിൻ്റെ സിനിമകൾ വിടാതെ കാണാറുണ്ടെന്നും സഞ്ജു പറഞ്ഞു. അദ്ദേഹത്തിൻ്റെ സിനിമകളിലെ ഡയലോഗുകൾ എല്ലാം മനഃപാഠമാണ് എന്നും താരം പറഞ്ഞു. തൻ്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും താരം മനസ്സുതുറന്നു. തൻ്റെ വീട് കടലിന് അടുത്താണ് എന്നും, അതുകൊണ്ടുതന്നെ നല്ല മീൻ ലഭിക്കാറുണ്ടെന്നും, അമ്മ നല്ല ഒന്നാന്തരം മീൻ കറി ഉണ്ടാക്കും എന്നും താരം പറഞ്ഞു.

images 13

കപ്പയും മീനും ആണ് തൻ്റെ ഇഷ്ടഭക്ഷണം എന്ന് താരം പറഞ്ഞു. ദില്ലിയിൽ തൻ്റെ കുട്ടിക്കാലത്തെ ചില സങ്കടങ്ങളെ കുറിച്ചും താരം പങ്കുവെച്ചു. ക്രിക്കറ്റ് കിറ്റ് തനിയേ എടുക്കുന്നത് പ്രയാസമാണെന്നും, അതുകൊണ്ടുതന്നെ അച്ഛനും അമ്മയും കിറ്റുമായി ബസ് സ്റ്റാൻഡിലേക്ക് വരുമെന്നും, ഇത് കണ്ട് ചിലർ തന്നെ കളിയാക്കാറുണ്ട് എന്നും സഞ്ജു പറഞ്ഞു. ഇത് കണ്ട് ചിലരൊക്കെ കളിയാക്കും. സച്ചിനും അച്ഛനും പോകുന്നുവെന്നായിരുന്നു കളിയാക്കലുകൾ. പക്ഷേ അവർക്ക് ഉറപ്പുണ്ടായിരുന്നു താനെന്നെങ്കിലും ഇന്ത്യക്കായി കളിക്കുമെന്ന്

images 14

എന്നാൽ അച്ഛനും അമ്മയ്ക്കും താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരുനാൾ കളിക്കും എന്ന് വിശ്വാസം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.ഐപിഎൽ പതിനഞ്ചാം സീസണിൽ സഞ്ജുവിന് കീഴിൽ രാജസ്ഥാൻ റോയൽസ് 10 കളികളിൽനിന്ന് 12 പോയിൻ്റുമായി മൂന്നാംസ്ഥാനത്താണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി തോൽവി നേരിട്ടിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ. കഴിഞ്ഞ മത്സരം തോറ്റിരുന്നെങ്കിലും അർദ്ധസെഞ്ച്വറി നേടി സഞ്ജു സാംസണ് തിളങ്ങിങ്ങിയിരുന്നു.

Previous articleധോണിക്ക് നൽകിയ പിന്തുണ ഞാനടക്കമുള്ളവർക്ക് ലഭിച്ചിട്ടില്ല. തുറന്നുപറഞ്ഞ് യുവരാജ് സിംഗ്.
Next articleഎന്‍റെ ബാറ്റിംഗ് ശൈലി മാറ്റിയത് ഞങ്ങളുടെ തീരുമാനമാണ് ; ഹെറ്റ്മയര്‍ പറയുന്നു.