അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും സഞ്ജു പുറത്ത്. ബിസിസിഐയുടെ അനീതി തുടരുന്നു.

sanju samson poster

ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം അവഗണനകൾ നേരിട്ട കളിക്കാരനാര് എന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ എന്നതാണ് ഉത്തരം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയത്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് സഞ്ജു സാംസൺ.

തന്റെ അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. പക്ഷേ ഇത്ര മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ ഇന്ത്യ ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കുന്നതാണ് കാണാൻ സാധിക്കുന്നത്.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന മത്സരത്തിൽ ഒരു നിർണായകമായ ഇന്നിംഗ്സ് ആയിരുന്നു സഞ്ജു സാംസൺ കളിച്ചത്. ബാറ്റിംഗിന് ദുർഘടമായ പിച്ചിൽ 114 പന്തുകളിൽ 108 റൺസ് സഞ്ജു സാംസൺ അന്ന് നേടിയിരുന്നു. 6 ബൗണ്ടറികളും 3 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ശേഷം ഇന്ത്യ സഞ്ജുവിന് ഏകദിനങ്ങളിൽ അവസരങ്ങൾ നൽകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ അത്തരത്തിലല്ല ഇപ്പോൾ കാര്യങ്ങൾ സംഭവിക്കുന്നത്. വീണ്ടും സഞ്ജു പലതരത്തിൽ അവഗണിക്കപ്പെടുകയാണ്. കിട്ടിയ അവസരങ്ങൾ അങ്ങേയറ്റം മികച്ച നിലയിൽ ഉപയോഗിച്ചിട്ടും ഇന്ത്യ സഞ്ജുവിനെ അകറ്റിനിർത്തുന്നതാണ് കാണുന്നത്.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ തന്നെയാണ് സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ഒപ്പം പന്തിനെയും ഇന്ത്യ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ തന്നെ സഞ്ജുവിന് ട്വന്റി20 പരമ്പരയിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക എന്നത് അല്പം ദുർഘടം കൂടിയാണ്. സൂര്യകുമാർ നായകനായ ട്വന്റി20 സ്ക്വാഡിൽ ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ജയസ്വാൾ, റിങ്കു സിംഗ് തുടങ്ങിയ യുവതാരങ്ങൾ എല്ലാവരും സ്ക്വാഡിൽ അണിനിരക്കുന്നുണ്ട്.

എന്നാൽ ഏകദിന ടീമിലേക്ക് വരുമ്പോൾ റിഷഭ് പന്തിനെയും കെ ൽ രാഹുലിനെയുമാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി നിയമിച്ചിരിക്കുന്നത്. രോഹിത് ശർമ തന്നെയാണ് ഇന്ത്യയുടെ ഏകദിന നായകൻ. ശുഭമാൻ ഗില്ലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ശ്രേയസ് അയ്യര്‍, വിരാട് കോഹ്ലി എന്നിവരും ഏകദിന സ്ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട് ജൂലൈ 27നാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ആരംഭിക്കുന്നത്. ജൂലൈ 27, 28, 30 തീയതികളിലാണ് പരമ്പരയിലെ ട്വന്റി20 മത്സരങ്ങൾ നടക്കുക. ശേഷം ആഗസ്റ്റ് 2, 4, 7 തീയതികളിൽ ഏകദിന പരമ്പരയും നടക്കും. ഇത്തരം വലിയ ഒരു പരമ്പരയിൽ സഞ്ജുവിനെ അവഗണിച്ചത് ആരാധകരിൽ പോലും രോക്ഷം ഉണ്ടാക്കിയിട്ടുണ്ട്.

Scroll to Top