സഞ്ജു ബട്ലറോട് അക്കാര്യം പറയണമായിരുന്നു. പരാജയത്തിന് അതൊരു കാരണമായി.

sanju run out

രാജസ്ഥാന് ഒരുപാട് വീഴ്ചകൾ വന്ന മത്സരമായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ രാജസ്ഥാന് സാധിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ കേവലം 154 റൺസ് മാത്രമാണ് ലക്നൗ സൂപ്പർ ജയന്റ്സിന് നേടാൻ സാധിച്ചത്. ശേഷം മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം തന്നെയായിരുന്നു രാജസ്ഥാന് ലഭിച്ചത്. എന്നാൽ ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ ബാറ്റർമാർ പൂർണമായും പരാജയപ്പെടുകയുണ്ടായി. ഇങ്ങനെ 10 റൺസിന് രാജസ്ഥാൻ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷം മത്സരത്തിൽ സഞ്ജു സാംസന്റെ വലിയൊരു പിഴവ് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് പാകിസ്താന്റെ മുൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ.

മത്സരത്തിൽ സഞ്ജു കൃത്യമായി ബട്ലർക്ക് നിർദ്ദേശം കൊടുക്കാൻ തയ്യാറാവണമായിരുന്നു എന്നാണ് കനേറിയ പറയുന്നത്. “മത്സരത്തിൽ ജെയസ്വാൾ പുറത്തായ സമയത്തായിരുന്നു സഞ്ജു ക്രീസിലെത്തിയത്. ആ സമയത്ത് രാജസ്ഥാൻ നിശ്ചിത 11 ഓവറിൽ 87 റൺസ് എന്ന നിലയിലായിരുന്നു. സഞ്ജു ആ സമയത്ത് കുറച്ചധികം സമയം ക്രീസിൽ ചിലവഴിക്കേണ്ടത് അത്യാവശ്യമായിരുന്നു. ആ സമയത്ത് അങ്ങനെ ഒരു റൺഔട്ട് എന്നത് വലിയ തെറ്റ് തന്നെയാണ്. അവിടെ സിംഗിൾ നേടാനായുള്ള ജോസ് ബട്ലറുടെ തീരുമാനം ശരിയായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല.”- കനേറിയ പറയുന്നു.

Read Also -  ലോകകപ്പിന് ശേഷം അഭിഷേക് ശർമ ഇന്ത്യയുടെ ഓപ്പണറായെത്തും. അവൻ സിക്സർ കിങ് എന്ന് ഹെസൻ.

“സഞ്ജുവിന് മുൻപ് ജെയിസ്വാളിനൊപ്പം ക്രീസിൽ നിന്നപ്പോഴും ബട്ലർ ഇത്തരത്തിൽ മോശം കോളുകൾ നടത്തിയിരുന്നു. കൃത്യമായ റൺ കോളുകൾ നടത്തുന്നതിൽ ബട്ലർ പരാജയപ്പെട്ടു. എന്നാൽ ക്രീസിലെത്തിയശേഷം സഞ്ജു സാംസൺ ഒരു കാര്യം ശ്രദ്ധിക്കണമായിരുന്നു. സഞ്ജുവിനെക്കാൾ ഒരുപാട് സമയം ക്രീസിൽ തുടർന്ന വ്യക്തിയാണ് ബട്ലർ. അതിനാൽതന്നെ പിച്ചുമായി പൊരുത്തപ്പെടാൻ ബട്ലർക്ക് സാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ കൂടുതൽ ആക്രമണപരമായി ബാറ്റ് ചെയ്യാൻ സഞ്ജു ബട്ലറോട് ആവശ്യപ്പെടണമായിരുന്നു.”- ഡാനിഷ് കനേറിയ കൂട്ടിച്ചേർക്കുന്നു.

“അങ്ങനെ ബട്ലർ ആക്രമണപരമായി കളിക്കാൻ തയ്യാറായാൽ സഞ്ജുവിന് സിംഗിളുകളും ഡബിളുകളുമിട്ട് മത്സരം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമായിരുന്നു. എന്നാൽ ഇവിടെ അത് സാധിച്ചില്ല. അവസാന ഓവറുകളിലേക്ക് മത്സരം കടന്നപ്പോൾ രാജസ്ഥാന് വിജയം കൂടുതൽ ദുഷ്കരമായി മാറി. അതാണ് മത്സരത്തിൽ സംഭവിച്ചത്.”- ഡാനിഷ് കനേറിയ പറഞ്ഞുവെക്കുന്നു. മത്സരത്തിൽ അപ്രതീക്ഷിതമായ ഒരു പരാജയമായിരുന്നു രാജസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്.

Scroll to Top