അവനെ ലോകകപ്പ് ടീമിൽ കളിപ്പിക്കരുത്; കളിപ്പിച്ചാൽ ഇന്ത്യക്ക് പണി കിട്ടും; അറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ഈ വർഷം ഒക്ടോബറിലാണ് ഓസ്ട്രേലിയയിൽ വച്ച് ട്വൻറി 20 ലോകകപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ വളരെ മോശം പ്രകടനം കാഴ്ചവച്ച ഇന്ത്യക്ക് ഈ ലോകകപ്പ് അത് നിർണായകമാകും. ഐപിഎൽ അവസാനിച്ച് രാജ്യാന്തര പരമ്പരകൾ തുടങ്ങിയ ഇന്ത്യക്ക് ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാകും. ഒട്ടനവധി നിരവധി മികച്ച യുവതാരങ്ങൾ കാത്തിരിക്കുന്നതിനാൽ അവരിൽ നിന്നും മികച്ച താരങ്ങളെ ലോകകപ്പ് ടീമിൽ എടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

മുതിർന്ന പല താരങ്ങളും ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചവരാണ്. അതിലൊരാളാണ് ഇത്തവണ രാജസ്ഥാൻ റോയൽസിൻ്റെയും ഐപിഎല്ലിലെയും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ ചഹൽ. ലോകകപ്പ് ടീമിൽ ഇന്ത്യയുടെ പ്രധാന സ്പിന്നർ ആയിരിക്കും ചഹൽ എന്നിരിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ആദ്യ രണ്ടു കളിയിലും കൂടുതൽ റൺസ് ചഹൽ വഴങ്ങി. ഇപ്പോഴിതാ താരത്തിൻ്റെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ താരം സഞ്ജയ് മഞ്ജരേക്കർ.

images 51 1


ഓസ്ട്രേലിയൻ പിച്ചിൽ ചഹലിൻ്റെ ശൈലി യോജിക്കില്ല എന്നാണ് മഞ്ജരേക്കർ പറയുന്നത്. ഇടംകൈയൻ സ്പിന്നർമാർക്ക് യോജിച്ച രീതിയിലുള്ള ബൗൺസ് ആണ് ഓസ്ട്രേലിയയിൽ എന്നും അതുകൊണ്ടുതന്നെ വലംകൈയ്യൻ സ്പിന്നർ ചഹൽ വലിയ പരീക്ഷണം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ചഹലിനെക്കാൾ കൂടുതൽ മികവു കാണിക്കുവാൻ കുൽദീപ് യാദവിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ടീമുകൾ എങ്കിലും കുൽദീപിൻ്റെ പന്തുകൾ നേരിടുവാൻ ബുദ്ധിമുട്ടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

images 52

ടേൺ ചെയ്യുന്ന പിച്ചുകൾ ആണെങ്കിൽ ചഹലിന് വിക്കറ്റ് ലഭിക്കും. അല്ലെങ്കിൽ അവിടെ സാധ്യത കുൽദീപിന് ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം യു.എ.യിൽ വച്ച് നടന്ന ലോകകപ്പിൽ ചഹലും കുൽദീപും ഉണ്ടായിരുന്നില്ല. അവർക്ക് പകരമായി ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയത് രാഹുൽ ചഹാറും വരുൺ ചക്രവർത്തിയും ആരായിരുന്നു. ഇരുവരും മോശം പ്രകടനം കാഴ്ചവച്ചതോടെ സെമിയിൽ എത്താതെ ഇന്ത്യ പുറത്താവുകയും ചെയ്തു.

Previous articleഇന്ത്യക്ക് വീണ്ടും കനത്ത തിരിച്ചടി. ഇംഗ്ലണ്ട് പരമ്പര കൈവിടും എന്ന് ആകാശ് ചോപ്ര.
Next articleഓസ്ട്രേലിയക്ക് ഞെട്ടല്‍ ; ആവേശ വിജയം സ്വന്തമാക്കി ശ്രീലങ്ക