അന്ന് എല്ലാവരും കുട്ടികളെപ്പോലെ കരഞ്ഞു. വെളിപ്പെടുത്തലുമായി മുന്‍ ബാറ്റിംഗ് കോച്ച്

dhoni and sanjay bangar

2019 ലോകകപ്പ് സെമി ഫൈനൽ തോൽവിക്ക് ശേഷം ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, എംഎസ് ധോണി എന്നിവരെപ്പോലുള്ളവർക്ക് കണ്ണുനീർ അടക്കി നിര്‍ത്താനായില്ലാ എന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ. ഗ്രൂപ്പ് ഘട്ടത്തില്‍ 7 മത്സരങ്ങൾ ജയിച്ച് എത്തിയ ഇന്ത്യക്ക് ആ രീതിയിൽ ഉള്ള പുറത്താകല്‍ ഒട്ടും ഉള്‍കൊള്ളാനായില്ലാ.

ഓൾഡ് ട്രാഫോർഡിൽ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ടോപ്പ് ഓഡര്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു വീണു. 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി 77 റണ്‍സുമായി ജഡേജ പ്രതീക്ഷ നല്‍കിയെങ്കിലും 18 റണ്‍സിന്‍റെ തോല്‍വി ഇന്ത്യ വഴങ്ങി.

ധർമ്മശാലയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് 2023 ലോകകപ്പ് മത്സരത്തിനിടെ സംസാരിക്കവെ, ധോണി ഒരു കുട്ടിയെപ്പോലെ കരഞ്ഞതായി ബംഗാർ പറഞ്ഞു.

” ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ ആ ഒരു പുറത്താകല്‍ എല്ലാ കളിക്കാര്‍ക്കും ഹൃദയഭേദകമായ നിമിഷമായിരുന്നു. ഞങ്ങൾ ലീഗ് ഘട്ടത്തിൽ ഏഴ് മത്സരങ്ങൾ ജയിച്ചു, അങ്ങനെ തോറ്റത് നല്ലതായിരുന്നില്ല. കളിക്കാർ കുട്ടികളെപ്പോലെ കരഞ്ഞു. എംഎസ് ധോണി കുട്ടികളെപ്പോലെ കരയുകയായിരുന്നു. ഹാർദിക് പാണ്ഡ്യയും ഋഷഭ് പന്തിന്റെ കണ്ണുകളിൽ കണ്ണുനീർ ഉണ്ടായിരുന്നു. അത്തരം കഥകൾ ഡ്രസ്സിംഗ് റൂമിൽ അവശേഷിക്കുന്നു. ” മത്സരത്തിനിടെ ബംഗാര്‍ പറഞ്ഞു.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.
Scroll to Top