ഓപ്പണര്‍ സ്ഥാനം ശുഭ്മാന്‍ ഗില്‍ ഉറപ്പിച്ചോ ? സഞ്ജയം ബംഗാറിനു പറയാനുള്ളത്.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടിയിട്ടും രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി ശുഭ്മാൻ ഗിൽ ഇതുവരെ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്ന് സഞ്ജയ് ബംഗാർ. ബുധനാഴ്ച ഹൈദരാബാദിൽ നടന്ന മത്സരത്തില്‍ ഗിൽ 149 പന്തിൽ 208 റൺസെടുത്തു.

” ഡബിള്‍ സെഞ്ചുറി നേടിയെന്നു കരുതി ശുഭ്മാന്‍ ഗില്‍ ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിച്ചെന്ന് പറയാനാവില്ലാ. കാരണം ഇഷാനും ഡബിള്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ട് അധികനാളായില്ല. ശുഭ്മാനെക്കാള്‍ ഒരു വയസിന് മാത്രം പ്രായം കൂടുതലാണ് ഇഷാന്‍. ശുഭ്മാന് 23ഉും ഇഷാന് 24ഉുമാണ് പ്രായം. ”

ഇന്ത്യന്‍ യുവതാരങ്ങള്‍ വളര്‍നു വരുന്നത് ടീമിനു ഗുണം ചെയ്യുമെന്നും ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത എന്നും സഞ്ജയ് കൂട്ടിചേര്‍ത്തു.

Previous articleക്രിക്കറ്റില്‍ മെലിഞ്ഞ താരങ്ങളെയാണ് വേണ്ടതെങ്കില്‍ ഫാഷന്‍ ഷോയില്‍ പോയി തിരഞ്ഞെടുക്കൂ. എന്നിട്ട് ബാറ്റും ബോളും കൊടുക്കൂ. വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍
Next articleഈ താരങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം. ആവശ്യവുമായി വസീം ജാഫര്‍