കെന്നിംഗ്ടൺ ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയമാണ് നേടി കൊടുത്തത്. ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈനപ്പിലൂടെ ഇരച്ചുകയറിയപ്പോള്‍ അവര്‍ 110 റണ്‍സില്‍ എല്ലാവരും പുറത്തായി. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുടെയും തിളങ്ങിയതോടെ 4 ബാറ്റര്‍മാരാണ് പൂജ്യത്തില്‍ പുറത്തായത്.
ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഭര്‍ത്താവായ ജസ്പ്രീത് ബുംറ കളത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോള്‍ അവതാരകയായ ഭാര്യ സഞ്ജന ഗണേശൻ ഫീൽഡിന് പുറത്ത് ഇംഗ്ലീഷ് ടീമിനെ പരിഹസിച്ചു.
പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സോണി സ്പോർട്സ് നെറ്റ്വർക്ക് പങ്കിട്ട ഒരു വീഡിയോയിൽ, മത്സരത്തില്‍ ഡക്കിന് പുറത്താക്കിയ ഇംഗ്ലീഷ് ബാറ്റർമാരെ സഞ്ജന ട്രോളി. കെന്നിംഗ്ടൺ ഓവലിൽ കയ്യിൽ ഒരു ‘ഡക്ക് റാപ്പുമായി’ ഫുഡ് കോർട്ടിലൂടെ നടന്ന്, “ക്രിസ്പി ഡക്ക്” എന്ന് പേരുള്ള ഒരു സ്റ്റാളിന്റെ അരികിൽ നിന്നാണ് സഞ്ജനയുടെ പ്രകടനം
“ഈ ഫുഡ് ഏരിയ തിരക്കുള്ള സ്ഥലമാണ്. ക്രിക്കറ്റ് കാണാൻ താൽപ്പര്യമില്ലാത്തതിനാലും ഇവിടെ ധാരാളം സ്റ്റാളുകളുള്ളതിനാലും ധാരാളം ഇംഗ്ലീഷ് ആരാധകരുണ്ട് . പൈ, ഹോട്ട് ഡോഗ്, സാധാരണ മാച്ച് ഡേ ഫുഡ് എന്നിവയുണ്ട്. ഒരുപാട് ഇംഗ്ലീഷ് ബാറ്റർമാർ വരാൻ ആഗ്രഹിക്കാത്ത ഒരു സ്റ്റാളിലേക്കാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. ക്രിസ്പി ഡക്ക് എന്നാണ് ഇതിന്റെ പേര്. ഞങ്ങൾക്ക് ഒരു ഡക്ക് വിഭവം ലഭിച്ചട്ടുണ്ട്. ഫീൽഡിന് പുറത്തെ താറാവ് എത്ര നല്ലതാണ് എന്ന് ഞങ്ങൾക്ക് അറിയണം, കാരണം ഫീൽഡിലെ താറാവുകൾ (ഇംഗ്ലണ്ട് ബാറ്റര്‍മാര്‍) തികച്ചും അതിശയകരമായിരുന്നു, ” സഞ്ജന വീഡിയോയിൽ പറഞ്ഞു.
ജേസണ്‍ റോയി, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ്, ലിവിങ്ങ്സ്റ്റണ് എന്നിവരാണ് ഡക്കിനു പുറത്തായത്.