മാർച്ച് 26നാണ് ഐപിഎൽ തുടങ്ങുന്നതെങ്കിലും മാർച്ച് 29നാണ് പ്രഥമ ഐപിഎൽ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസിൻ്റെ ആദ്യമത്സരം. പൂണെ എംസിഎ സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് സംഗക്കാരയും കൂട്ടരും ആദ്യ അങ്കത്തിന് ഇറങ്ങുന്നത്.
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരും നാലുവർഷം ഐപിഎൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. ഇത്തവണ ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യരുടെ കീഴിലാണ് കൊൽക്കത്ത ഐപിഎല്ലിന് ഒരുങ്ങുന്നത്. അപ്പുറത്ത് മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് ഇപ്രാവശ്യവും ചെന്നൈയെ നയിക്കുന്നത്.
വളരെ മികച്ച ടീമാണ് രാജസ്ഥാൻ റോയൽസിൻ്റെത്. മലയാളിതാരം സഞ്ജു നയിക്കുന്ന ടീമിൽ ഒരുപാട് മികച്ച യുവതാരങ്ങൾ ഉണ്ട്. ഇപ്പോഴിതാ യുവതാരങ്ങളെ പ്രശംസിച്ച എത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകൻ കുമാർ സംഗക്കാര. യുവതാരങ്ങളായ ദേവദത്ത് പടിക്കൽ, ഹെറ്റ്മയർ, ജയ്സ്വാൾ,പരാഗ് എന്നിവർ കളിക്കുന്ന രീതിയില്‍ ഏത് തിരഞ്ഞെടുക്കും എന്ന അവതാരകൻ്റെ ചോദ്യത്തിന് ശ്രീലങ്കൻ ഇതിഹാസം മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
“ദേവദത്ത് പടിക്കലിൻ്റെ ലെഗ് സൈഡ് പ്ലേയും, ഫ്ലിക്ക്കളും, പേസ് ബൗളർമാർക്കെതിരെ കളിക്കാനുള്ള അദ്ദേഹത്തിൻറെ കഴിവ് എല്ലാം അതിമനോഹരം ആണ്. ജയ്സ്വാളിൻ്റെ ശക്തിയും ആവേശവും ഓഫ് സൈഡ് പ്ലേയും, ഹെറ്റ്മയറുടെ സിക്സറുകൾ അടിക്കാനുള്ള കഴിവും, പരാഗിൻ്റെ വെറുതെ ഒരു രസത്തിന് ആ സിക്‌സറുകൾ അടിക്കാനുള്ള കഴിവും ഗംഭീരം ആണ്. കഴിഞ്ഞ രണ്ടു സീസണുകൾ ആയി ഞാൻ ദേവദത്ത് പഠിക്കലിൻ്റെ കളികൾ കാണുന്നുണ്ട്. അദ്ദേഹം മികച്ച കളിക്കാരനാണ്. അദ്ദേഹം ഞങ്ങളുടെ കൂടെയുള്ളത് ടീമിന് വലിയ ഗുണം ചെയ്യും.”-സംഗക്കാര പറഞ്ഞു.