ഇംഗ്ലണ്ടിനു വന്‍ തിരിച്ചടി. സാം കറന്‍ ടി20 ലോകകപ്പിനു ഇല്ലാ.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍  ടൂര്‍ണമെന്‍റില്‍ നിന്നും വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ പുറത്ത്. പകരക്കാരനായി സഹോദരനായ ടോം കറനെ ഇംഗ്ലണ്ട് ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിച്ചു. റീസെ ടോപ്പ്ലെയെ റിസര്‍വ് താരമായും തിരഞ്ഞെടുത്തു.

324103

ഐപിഎല്ലിനിടെ സംഭവിച്ച പരിക്കാണ് തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും പുറത്താവാന്‍ കാരണമായത്. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിനു ശേഷമാണ് സാം കറന്‍ പുറം വേദന ഉണ്ടെന്ന് അറിയിച്ചത്. മത്സരത്തില്‍ ബാറ്റ് ചെയ്യാതിരുന്ന സാം കറന്‍ ബോളിംഗില്‍ 55 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

319831

സാം കറന്‍ ഉടന്‍ തന്നെ ഇംഗ്ലണ്ടിലെത്തുമെന്നും, ഉടന്‍ തന്നെ വിശദമായ പരിശോധനകള്‍ക്ക് ശേഷം തീരുമാനം എടുക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. വരുന്ന ഐസിസി ടി20 ലോകകപ്പില്‍ ബെന്‍ സ്റ്റോക്ക്സ്, ജൊഫ്രാ ആര്‍ച്ചര്‍, സാം കറന്‍ എന്നീ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് കളിക്കാന്‍ എത്തുന്നത്. ഐപിഎല്‍ പൂര്‍ത്തിയായതിനു ശേഷം ഇംഗ്ലണ്ട് താരങ്ങള്‍ ടീമിന്‍റെ ബയോബബിളില്‍ ഭാഗമാകും. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 56 റണ്‍സും 9 വിക്കറ്റുമാണ് വീഴ്ത്തിയത്.