ഐപിഎല്ലിലെ ജീവന്‍-മരണ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനു വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടിയെടുത്തു. ചെന്നൈ ലൈനപ്പില്‍ തിരിച്ചത്തിയ സാം കറന്‍ മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരമായിരിക്കും ഇത്.
വമ്പന്‍ വിജയലക്ഷ്യം ഇറങ്ങിയ രാജസ്ഥാനെതിരെ ആദ്യ ഓവര്‍ എറിഞ്ഞത് സാം കറനായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ബാറ്റസ്മാന്‍മാര്‍ പന്തുകള്‍ യാതൊരു ബഹുമാനവും കാണിക്കാതെ പന്ത് അതിര്‍ത്തി കടത്തികൊണ്ടിരുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മത്സരം അവസാനിപ്പിച്ചത് 4 ഓവറില്‍ 55 റണ്‍സ് വഴങ്ങിയായിരുന്നു. നേരത്തെ കൊല്‍ക്കത്തകെതിരെയും 50 റണ്‍സിനു മുകളില്‍ വഴങ്ങിയിരുന്നു.
ബ്രാവോക്ക് പകരമായി ടീമിലെത്തിയ സാം കറന്‍റെ ഒരു നോബോള്‍ മത്സരത്തിനിടെ ചിരി പടര്‍ത്തി. 17ാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞത് കയ്യില്‍ നിന്നും സ്ലിപ്പായി. പന്ത് ചെന്ന് വീണത് പിച്ചിനു വെളിയിലാണ്. ഉയര്‍ന്നു പൊങ്ങിയ പന്ത് അടിക്കാനായി അരങ്ങേറ്റ താരം ഗ്ലേന്‍ ഫിലിപ്പ്സ് ഓടിയത് കൂട്ട ചിരിക്ക് വഴിയൊരുക്കി.
ഈ ബോള്‍ അംപയര്‍ നോബോള്‍ വിളിക്കുകയും അതിനു ശേഷം ലഭിച്ച ഫ്രീഹിറ്റ് ബൗണ്ടറിയാക്കി കരിയറിലെ ആദ്യ ഐപിഎല്‍ റണ്‍ ഗ്ലെന്‍ ഫിലിപ്പ്സ് നേടി.