മോര്‍ഗനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഈ താരം വരണം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാറ്റുകൊണ്ട് വളരെ മോശം പ്രകടനമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നായകന്‍ ഇയാന്‍ മോര്‍ഗന്‍ തുടരുന്നത്. അവസാനം കളിച്ച 4 മത്സരങ്ങളില്‍ 17 റണ്‍സ് മാത്രമാണ് മോര്‍ഗന് നേടാനായത്. ഒരു തവണ പോലും രണ്ടക്കം കടക്കാനായില്ലാ എന്നതാണ് ഏറ്റവും ശ്രദ്ധേയം.

327575

മോര്‍ഗനെതിരെ തനിക്ക് വിരോധമൊന്നുമില്ലെന്നും പക്ഷെ അദ്ദേഹം റണ്‍സടിക്കുന്നില്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. മോര്‍ഗനെ മാറ്റി ഷാക്കീബ് അല്‍ ഹസ്സനെ ടീമിന്‍റെ നായകനാക്കണം എന്നാണ് ആകാശ് ചോപ്രയുടെ നിര്‍ദ്ദേശം.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കും ഇതുപോലെ റണ്‍ വരള്‍ച്ച സംഭവിക്കാം. അതുകൊണ്ടുതന്നെ മോര്‍ഗന് പകരം ഷാക്കിബിനിനെ നായകനാക്കുന്നത് കൊല്‍ക്കത്തക്ക് ഗുണം ചെയ്യും. ഷാക്കിബാവുമ്പോള്‍ ബാറ്റ് ചെയ്യുന്നതിനൊപ്പം ഏതാനും ഓവറുകള്‍ പന്തെറിയുകയും ചെയ്യുമെന്നാണ് തന്‍റെ ചിന്തയെന്നും ആകാശ് ചോപ്ര പറഞ്ഞു.

12 മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുമായി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സ് നാലാമതാണ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയും, രാജസ്ഥാന്‍ റോയല്‍സിനെതിരെയുമാണ് അടുത്ത മത്സരങ്ങള്‍