കൊച്ചിയിലെ താരലേലത്തില്‍ റെക്കോഡ് സൃഷ്ടിച്ച് സാം കറന്‍. പഞ്ചാബ് സ്വന്തമാക്കിയത് 18.50 കോടി രൂപക്ക്.

ezgif 3 e21a4ed2b1

ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍. 18.50 കോടി രൂപക്കാണ് ഇംഗ്ലണ്ട് താരത്തെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. 2 കോടി അടിസ്ഥാന വിലക്ക് എത്തിയ സാം കറനായി മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂരൂമാണ് എത്തിയത്. രാജസ്ഥാന്‍ റോയല്‍സ് കൂടി എത്തിയത് 10 കോടി ഉടനെ എത്തി.

മുംബൈ മടങ്ങിയെങ്കിലും ചെന്നൈ എത്തി. പഴയ ടീമായ പഞ്ചാബ് കൂടി എത്തിയതോടെ വില ഉയര്‍ന്നു കൊണ്ടിരുന്നു. 15 കോടി കടന്നപ്പോള്‍ ലക്നൗ കൂടി എത്തി. മുംബൈ വീണ്ടും താരത്തെ ലഭിക്കുവാനായി എത്തിയതോടെ റെക്കോഡ് സൃഷിടിച്ചു. ഒടുവില്‍ 18.50 കോടി മുടക്കിയാണ് സാം കറനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്.

ഐപിഎല്‍ ലേലത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ തുകയാണ് സാം കറന് ലഭിച്ചത്. ഇതിനു മുന്‍പ് 16.25 കോടി വിലയുള്ള ക്രിസ് മോറിസിന്‍റെ റെക്കോഡാണ് മറികടന്നത്.

ഇക്കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് സാം കറനായിരുന്നു. ഐപിഎല്ലില്‍ 32 മത്സരങ്ങളില്‍ നിന്നും 150 സ്ട്രൈക്ക് റേറ്റില്‍ 337 റണ്‍സും 32 വിക്കറ്റുമാണ് വീഴ്ത്തിയത്.

Read Also -  സഞ്ചു സാംസണ്‍ ടി20 ടീമില്‍. ഇന്ത്യക്ക് പുതിയ ക്യാപ്റ്റന്‍
Scroll to Top