ഐപിഎൽ പതിനഞ്ചാം പതിപ്പിൽ മൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ ഒന്നിൽ പോലും വിജയിക്കാൻ ഇതുവരെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് കഴിഞ്ഞിട്ടില്ല. ഇന്നലെ നടന്ന മത്സരത്തിൽ 54 റൺസിനായിരുന്നു പഞ്ചാബ് കിംഗ്സ്നോട് സി എസ് കെ തോൽവി സമ്മതിച്ചത്. മഹേന്ദ്ര സിംഗ് ധോണിയിൽ നിന്നും നായകസ്ഥാനം ഏറ്റെടുത്ത ജഡേജക്ക് കീഴിൽ ഇതുവരെ ചെന്നൈക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. ഇത് ആദ്യമായാണ് ടൂർണമെൻറ് ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്.
ഇപ്പോഴിതാ വിജയത്തിൻറെ ട്രാക്കിൽ എത്താൻ പാടുപെടുന്ന ചെന്നൈക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ താരവും ഇംഗ്ലീഷ് ഓൾറൗണ്ടറുമായ സാം കറൻ.
സാം കറൻ്റെ വാക്കുകളിലൂടെ.. “ഇത് വളരെ കുഴപ്പം പിടിച്ചതാണ്. പുതിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ ഈ റോളിൽ അനുഭവസമ്പത്തുള്ള താരമല്ല. ചെന്നൈ വളരെ വിജയിച്ച ഫ്രാഞ്ചസികളിൽ ഒന്നാണ്.
വളരെ പരിചയസമ്പത്തുള്ള ഡ്രസ്സിങ് റൂം ആണ് അവരുടേത്. കോച്ചിംഗ് സംഘവും,ടീം മാനേജ്മെൻ്റും എല്ലാം അനുഭവസമ്പത്തുള്ളവരാണ്. വളരെ ശാന്തമായ അന്തരീക്ഷമാണ് അവിടെ. അതുകൊണ്ടുതന്നെ അവർ പരിഭ്രാന്തരാകില്ല. ഐപിഎല്ലിൽ എങ്ങനെയാണെന്നതിനെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന താരങ്ങളും പരിശീലകരും അവർക്കുണ്ട്.” സാം കറൻ പറഞ്ഞു.
അതേസമയം ചെന്നൈയുടെ മുൻനിര ബാറ്റിംഗ് ലൈനപ്പ് തിളങ്ങിയില്ലെങ്കിൽ ഈ സീസണിൽ പതറുമെന്ന് ഇന്ത്യയുടെ മുൻ ഓപ്പൺ വസീം ജാഫർ അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.. “ധോണിക്ക് ബാറ്റിംഗിൽ മുൻനിരയിലേക്ക് ഇറങ്ങുന്നതിൽ അത്ര ആത്മവിശ്വാസം ഇല്ല. ഇന്നിങ്സിൻ്റെ അവസാനം എത്തുന്നതിനാണ് അദ്ദേഹത്തിന് താൽപര്യം.
അഞ്ചാം നമ്പറിൽ ശിവം ദുബെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പഞ്ചാബിനെതിരെ രവീന്ദ്ര ജഡേജ പവർ പ്ലേയിൽ ആണ് സി എ ക്കേക്കു വേണ്ടി ഇറങ്ങിയത്. ഇതിൽ പുതുതായി ഒന്നുമില്ല. ടോപ്പ് ഫോർ പരാജയപ്പെടുമ്പോൾ സി എസ് കെ ദുർബലമാകും.”- വസീം ജാഫർ പറഞ്ഞു.