ന്യൂബോള്‍ പേടിക്കണം. ഇന്ത്യക്ക് മുന്നറിയിപ്പുമായി സല്‍മാന്‍ ബട്ട്.

shaheen afridi

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്തംബര്‍ 2 ന് പാക്കിസ്ഥാനെതിരെയാണ്. മത്സരത്തിനു മുന്നോടിയായി പാക്കിസ്ഥാന്‍റെ പേസ് ബൗളിംഗിനെ പറ്റി ഇന്ത്യക്ക് മുന്നറിയിപ്പ് തന്നിരിക്കുകയാണ് മുന്‍ താരം സല്‍മാന്‍ ബട്ട്. പാകിസ്ഥാൻറെ ന്യൂ ബോൾ ആക്രമണത്തിനെതിരെ ടീം ഇന്ത്യക്ക് കടുത്ത പരീക്ഷണം നേരിടേണ്ടി വരുമെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.

മത്സത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഷഹീന്‍ അഫ്രീദിയുടെ ആക്രമണം രോഹിത് ശര്‍മ്മ ചെറുത്ത് നില്‍ക്കണമെന്ന് ബട്ട് അഭിപ്രായപ്പെട്ടു.

“ഷഹീൻ പുതിയ പന്ത് സ്വിംഗ് ചെയ്യും, രണ്ട് ന്യൂ ബോളുകള്‍ ഉണ്ടാകും, അതിനാൽ പന്ത് ടി20യിലേത് പോലെ പഴയതാവില്ല. ഷഹീനെ നേരിടുമ്പോൾ രോഹിത് ശ്രദ്ധിക്കണം, അവിടെയാണ് അവർക്ക് പ്ലോട്ട് നഷ്ടമാകുന്നത്. രോഹിത് ശര്‍മ്മയുടെ വിക്കറ്റ് ആദ്യം നഷ്ടമായാല്‍ വിരാട് കോഹ്ലി സമര്‍ദത്തിലാവും. ഈ രണ്ട് വിക്കറ്റുകളാണ് പ്രാധാന്യം ” ബട്ട് പറഞ്ഞു.

എത്ര ഐ‌പി‌എൽ കളിച്ചാലും, ഒരു ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ സമ്മർദ്ദം വ്യത്യസ്തമാണെന്നും അതിനാൽ അവരുടെ പരിചയസമ്പന്നരല്ലാത്ത കളിക്കാർക്ക് അത് അത്ര എളുപ്പമാവില്ലാ എന്നും മുന്‍ ക്യാപ്റ്റന്‍ കൂട്ടിചേര്‍ത്തു.

Read Also -  എന്തുകൊണ്ടാണ് തോറ്റത് ? കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ ബാബർ ആസം

വാലറ്റത്ത് മികച്ചത് പാക്ക് താരങ്ങള്‍

വാലറ്റത്ത് ഇന്ത്യയേക്കാൾ മികച്ച സംഭാവന നൽകാൻ പാകിസ്ഥാൻ ബൗളർമാർക്ക് കഴിയുമെന്നും സൽമാൻ ബട്ട് അവകാശപ്പെട്ടു. നസീം ഷാ ഉൾപ്പെടെയുള്ളവർ പരമ്പര വിജയത്തിന് സംഭാവന നൽകിയതിന്റെ മികച്ച ഉദാഹരണമായിരുന്നു അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനം. ഇന്ത്യയ്ക്ക് അത്രയും ബാറ്റിംഗ് ഡെപ്ത് ഇല്ലെന്ന് ബട്ട് തുറന്നടിച്ചു.

“ഇന്ത്യയേക്കാൾ മികച്ച ബാറ്റിംഗ് ഡെപ്ത് പാക്കിസ്ഥാനാണ്. ഷഹീൻ, നസീം എന്നിവരെപ്പോലുള്ളവർ വലിയ ഷോട്ടുകള്‍ കളിക്കാന്‍ പ്രപ്തിയുള്ളവരാണ്. ബുംറയെ കൂടാതെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരിൽ അത് നിങ്ങൾ കാണുന്നില്ല. അതുകൊണ്ട് ചെറിയ മുന്‍തൂക്കം പാക്കിസ്ഥാനുണ്ട് ”

Scroll to Top