സജന ഒരു മാരക സിക്സ് ഹിറ്റർ. അവൾ കാരണമാണ് ഞാനിവിടെ നിൽക്കുന്നത്. മലയാളീ താരത്തെ പ്രശംസിച്ച് ഹർമൻപ്രീത്

sajana sajeevan finish

വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ ആവേശോജ്ജ്വലമായ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ മലയാളി താരം സജനയുടെ ഫിനിഷിംഗാണ് മുംബൈയെ വിജയത്തിൽ എത്തിച്ചത്.

172 എന്ന വിജയലക്ഷ്യം പിന്തുടർത്തിറങ്ങിയ മുംബൈക്കായി നായിക ഹർമൻപ്രീത് കോറും ഓപ്പണർ യാഷ്ടിക ഭാട്ടിയയും അർധ സെഞ്ച്വറികൾ സ്വന്തമാക്കി. എന്നിരുന്നാലും മത്സരത്തിന്റെ അവസാന പന്തിൽ 5 റൺസായിരുന്നു മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്.

ഈ സമയത്താണ് മലയാളി താരം സജന ക്രീസിലെത്തി സിക്സർ പായിച്ചത്. ഇതോടെ മുംബൈ 4 വിക്കറ്റിന്റെ വിജയം മത്സരത്തിൽ സ്വന്തമാക്കി. മത്സരശേഷം സജനയെ പ്രശംസിച്ചു കൊണ്ടാണ് മുംബൈ നായിക ഹർമൻപ്രീത് കോർ സംസാരിച്ചത്.

മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും ഹർമൻപ്രീതിനെ ആയിരുന്നു. “ഞങ്ങൾ മത്സരം അവസാനിപ്പിച്ച രീതി എനിക്ക് ഒരുപാട് സന്തോഷം നൽകുന്നു. ഞങ്ങൾ കളിച്ച രീതി ഒരുപാട് സന്തോഷം നൽകുന്നതാണ്. മത്സരത്തിലെ എന്റെ പ്രകടനത്തിന്റെ പൂർണമായ ക്രെഡിറ്റ് ഞാൻ ബാറ്റിംഗ് കോച്ച് ഹിമാൻഷു ഭയ്യയ്ക്ക് നൽകുകയാണ്.”

”ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഞാൻ അത്ര മികച്ച ആത്മവിശ്വാസത്തിൽ ആയിരുന്നില്ല. അദ്ദേഹം എന്നെ ഒരുപാട് കഠിനമായി പരിശീലിപ്പിക്കുകയും, ഒരുപാട് ഊർജ്ജം നൽകുകയും ചെയ്തു. ഞാൻ ആഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ സമയങ്ങളിൽ കളിച്ചിരുന്നില്ല. അത്ര മികച്ച നിലയിലായിരുന്നില്ല എന്റെ മാനസിക നിലപാട്. എന്നിരുന്നാലും എനിക്ക് മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചു.”- ക്യാപ്റ്റന്‍ പറയുന്നു.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

“മത്സരത്തിലെ പിച്ച് ബാറ്റിംഗിന് വളരെ അനുകൂലമായിരുന്നു. അതുകൊണ്ടു തന്നെ മത്സരം അവസാന ഓവർ വരെ എത്തിച്ചാൽ വിജയിക്കാൻ സാധിക്കും എന്ന് ഞങ്ങൾ കരുതിയിരുന്നു. സജന പരിശീലന സമയങ്ങളിൽ ഒരുപാട് സിക്സറുകൾ അടിക്കുന്നുണ്ടായിരുന്നു. അവൾ ഇന്ന് അവളുടെ കഴിവ് തെളിയിച്ചു. അവസാന ഓവറിലെ ആദ്യ 3 പന്തുകളിൽ വിജയം സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഞങ്ങളുടെ ബാറ്റിംഗിന്റെ ഡെപ്ത്തിൽ ഞങ്ങൾക്ക് പൂർണമായ വിശ്വാസമുണ്ടായിരുന്നു. സജന കാരണമാണ് എനിക്ക് ഇപ്പോൾ ഇവിടെ നിൽക്കാൻ സാധിക്കുന്നത്. ഇത്തരം വിക്കറ്റുകളിൽ ആദ്യ ബാറ്റിംഗ്, രണ്ടാം ബാറ്റിംഗ് എന്നതൊന്നും പ്രശ്നമല്ല. സാഹചര്യങ്ങൾ മാത്രമാണ് നിർണായകമാവുക.”- ഹർമൻപ്രീത് കൂട്ടിച്ചേർത്തു.

മത്സരത്തിൽ അലിസ് ക്യാപ്സിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ ആയിരുന്നു ഡൽഹി നിശ്ചിത 20 ഓവറിൽ 171 എന്ന വമ്പൻ സ്കോറിലെത്തിയത്. മത്സരത്തിൽ 53 പന്തുകളിൽ 9 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 75 റൺസാണ് ക്യാപ്‌സി നേടിയത്. റോഡ്രിഗസ് 24 പന്തുകളിൽ 42 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ മുംബൈക്കായി ഭാട്ടിയയാണ് തുടക്കത്തിൽ മികവ് പുലർത്തിയത്. 45 പന്തുകളിലാണ് 57 റൺസ് ഭാട്ടിയ നേടിയത്. പിന്നാലെ നായിക ഹർമൻപ്രീത് കോർ 34 പന്തുകളിൽ 55 റൺസുമായി മികവു പുലർത്തി. ശേഷമാണ് സജന ഒരു സിക്സറിലൂടെ മുംബൈയെ വിജയത്തിൽ എത്തിച്ചത്

Scroll to Top