അവള്‍ ഞങ്ങളുടെ കീറോണ്‍ പൊള്ളാര്‍ഡ്. സജനയെ പ്രശംസിച്ച് മുംബൈ ഇന്ത്യന്‍സ് താരം.

sajana sajeevan finish

വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന പോരാട്ടത്തില്‍ അവസാന പന്തില്‍ സിക്സടിച്ച് ജയിപ്പിച്ച് വരവറിയിച്ചിരിക്കുകയാണ് മലയാളി താരം സജന സജീവന്‍. ജയിക്കാന്‍ അവസാന പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ ക്രീസിലെത്തിയ സജന, സ്റ്റെപൗട്ട് ചെയ്ത് ക്യാപ്സിയെ ലോങ്ങ് ഓണിലേക്ക് പറത്തിയാണ് മുംബൈയെ വിജയത്തില്‍ എത്തിച്ചത്‌.

മത്സരശേഷം സജന മുംബൈ ഇന്ത്യന്‍സ് വുമണ്‍സ് ടീമിന്‍റെ കീറോണ്‍ പൊള്ളാര്‍ഡ് ആണെന്ന വിശേഷണവുമായി എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരം യാസ്തിക ഭാട്ടിയ. ഈ വര്‍ഷം എല്ലാവരും നോക്കി കാണേണ്ട താരമാണ് സജന എന്ന് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ പറഞ്ഞുേ

” സജനയില്‍ ഒരുപാട് വിശ്വാസം മുംബൈ ഇന്ത്യന്‍സിനുണ്ട്. അവള്‍ ഞങ്ങളുടെ, മുംബൈ വുമണ്‍സ് ടീമിന്‍റെ കീറോണ്‍ പൊള്ളാര്‍ഡിനേപ്പോലെയാണ്. അവള്‍ക്ക് അങ്ങനെയുള്ള റോളാണ് ടീമില്‍ ലഭിച്ചിരിക്കുന്നത്. അവള്‍ ഇന്ന് നന്നായി അത് നിര്‍വഹിച്ചു ” യാസ്തിക ഭാട്ടിയ പറഞ്ഞു.

sg45D8m7V8

സജന ഈ ടീമിലേക്ക് എത്തിയത് ചെറിയ സൗകര്യങ്ങളില്‍ നിന്നാണെന്നും, പിന്നില്‍ പ്രചോദനമായ ഒരു കഥയുണ്ടെന്നും ഭാട്ടിയ തുടര്‍ന്ന് പറഞ്ഞു. ഇന്ന് സജന ആ സിക്സ് അടിച്ചതില്‍ ഞങ്ങള്‍ക്കും അവളുടെ കുടുംബത്തിനും സന്തോഷമുണ്ടെന്നും ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്നും യാസ്തിക ഭാട്ടിയ കൂട്ടിചേര്‍ത്തു.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.
Scroll to Top