ടീമിനെ രക്ഷിച്ചു യുവ താരം : അരങ്ങേറ്റ ഫിഫ്റ്റിയുമായി ഒറ്റയാള്‍ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ മിന്നും ജയങ്ങൾ തുടരുന്ന ടീമാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്. സീസണിലെ ഏഴ് കളികൾ ഇതിനകം ജയിച്ച ടീം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. പഞ്ചാബ് കിങ്‌സ് എതിരായ കളിയിൽ ജയിച്ച് പ്ലേഓഫ് ഉറപ്പിക്കാനാണ് ഹാർദിക്കും സംഘവും ഒരുവേള ആഗ്രഹിക്കുന്നതെന്ന് വ്യെക്തം. ഇന്നത്തെ കളിയിൽ ടോസ് നേടിയ ഹാർദിക്ക് ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ പ്രതീക്ഷിച്ച മികവ് കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞില്ല. ഗിൽ അടക്കം ബാറ്റര്‍മാര്‍ പൂർണ്ണമായി നിരാശ മാത്രം സമ്മാനിച്ചപ്പോൾ യുവ താരമായ സായ് സുദർശനിന്റെ പോരാട്ടമാണ് ഗുജറാത്തിന്റെ ടോട്ടൽ 140 കടത്തിയത്.

ഗിൽ (9), ഹാർദിക്ക് പാണ്ട്യ (1),ഡേവിഡ് മില്ലർ (11 റൺസ്‌ )എന്നിവർക്ക് തിളങ്ങാനായി കഴിയാതെ വന്നതോടെ ഒരുവേള ടീമിന്റെ സ്കോറിംഗ് വേഗം കുറഞ്ഞു. എന്നാൽ യുവ താരമായ സായ് സുദർശന്‍ മാസ്മരികമായ ഷോട്ടുകൾ കളിച്ചത്തോടെയാണ് അവരുടെ ഇന്നിംഗ്സ് 143 റൺസിലേക്ക് എത്തിയത്.50 ബോളിൽ 5 ഫോറും ഒരു സിക്സും അടക്കം 64 റൺസാണ് താരം അടിച്ചെടുത്തത്. വിക്കെറ്റ് നഷ്ടമാക്കാതെ കരുതലോടെ കളിച്ച യുവ താരത്തിന്‍റെ ഇന്നിങ്സ് ഇതിനകം തന്നെ കയ്യടികൾ നേടി കഴിഞ്ഞു.

സീസണിൽ ഇതുവരെ കളിച്ച 4 കളികളിൽ നിന്നും 131 റൺസ്‌ നേടിയ താരം മുൻപ് തമിഴ്നാട് പ്രീമിയർ ലീഗിൽ അടക്കം വളരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. തന്റെ ആദ്യത്തെ ഐപിൽ ഫിഫ്റ്റിയാണ് സായ് സുദർശൻ സ്വന്തമാക്കിയത്.

Previous articleഅന്ന് ദ്രാവിഡ് സര്‍ പറഞ്ഞു. നീ സമയമെടുത്ത് കളിക്കൂ..വീണ്ടും ഞാന്‍ ഫോറടിച്ചു ; സഞ്ചു സാംസണ്‍
Next articleതകര്‍പ്പന്‍ ഫിനിഷിങ്ങുമായി ലിയാം ലിവിങ്ങ്സ്റ്റണ്‍. ഷാമിക്കെതിരെ നേടിയത് ടൂര്‍ണമെന്‍റിലെ ഏറ്റവും വലിയ സിക്സ്