ജീവിതത്തിലെ ഏറ്റവും ഭയാനക അവസ്ഥ : ഐപിഎല്ലിലിനിടയിൽ കോവിഡ് ബാധിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് വൃദ്ധിമാൻ സാഹ

അവിചാരിതമായി താരങ്ങൾക്കിടയിൽ കോവിഡ് പടർന്നുപിടിച്ചതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ  ഇന്ത്യൻ  ക്രിക്കറ്റ് ബോർഡ്‌ നിർത്തിവെക്കുവാൻ തീരുമാനിച്ചത് ക്രിക്കറ്റ് പ്രേമികളെ  സങ്കടപ്പെടുത്തി .
കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമിലെ വരുൺ ചക്രവർത്തി മുതൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസി വരെ കോവിഡ് ബാധിച്ചത് ബിസിസിഐയെ പോലും അമ്പരപ്പിച്ചു .

അതേസമയം  കൊല്‍ക്കത്ത , ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് സ്ഥിതീകരിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹ തന്റെ കോവിഡ് അനുഭവങ്ങൾ തുറന്ന് പറയുകയാണിപ്പോൾ  .കോവിഡ് ബാധിതനായി തുടക്ക ദിനങ്ങളിൽ ഏറെ ഭീതി തനിക്കും കുടുംബത്തിനും ഒരുപോലെ അനുഭവപ്പെട്ടതായി സാഹ പറഞ്ഞു .

പരിശോധനയിൽ കോവിഡ് പോസിറ്റീവ് എന്ന വാർത്ത അറിഞ്ഞതോടെ കുടുംബം ഏറെ ഭീതിയിലായി. ഞാനും ആദ്യം ഭയന്നെങ്കിലും വൈകാതെ എന്റെ കുടുംബവുമായി വീഡിയോ  കാൾ മുഖേനെ   സംസാരിച്ച് പേടിക്കാന്‍ മാത്രം ഒന്നുമില്ലെന്ന് വിശദമാക്കി .ടീം എനിക്ക് നൽകുന്ന മികച്ച സപ്പോർട്ടും ഒപ്പം ലഭിക്കുന്ന  വലിയ ചികിത്സ വിവരങ്ങളും അവരെ ബോധ്യപ്പെടുത്തി . മെയ് മാസം ആദ്യ ദിനം തന്നെ കടുത്ത ജലദേഷവും, ചെറിയ ചുമയും അനുഭവപ്പെട്ടു. ഞാൻ ടീം ഡോക്ടർമാരോട് ഉടനെ എല്ലാം പറഞ്ഞു .അവർ അന്ന് തന്നെ എന്നെ ക്വാറന്റൈൻ ആക്കിയതും സാഹ വെളിപ്പെടുത്തി .

Previous articleപൊള്ളാർഡ് എങ്ങനെ മുംബൈ ഇന്ത്യൻസില്‍ എത്തി : അതീവ രഹസ്യം പരസ്യമാക്കി ബ്രാവോ
Next articleഇന്ത്യക്ക് ടെസ്റ്റ് പരമ്പരയിൽ പേടിസ്വപ്നമായി സ്റ്റോക്സും തിരികെ വരുന്നു : അശ്വിനുള്ള വിക്കറ്റ് റെഡിയെന്ന് ആരാധകർ