പ്രായം ഒരു അക്കം മാത്രം. തീപ്പൊരി പ്രകടനവുമായി വൃദ്ദിമാന്‍ സാഹ. തകര്‍പ്പന്‍ അര്‍ധസെഞ്ചുറി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ച്ചവച്ച് ഗുജറാത്ത് ഓപ്പണര്‍ വൃദ്ദിമാന്‍ സാഹ. ലക്നൗനെതിരെയുള്ള പോരാട്ടത്തിലാണ് 38 കാരനായ വൃദിമാന്‍ സാഹയുടെ തകര്‍പ്പന്‍ പ്രകടനം ഗുജറാത്തിനു മികച്ച തുടക്കം നല്‍കിയത്.

മൊഹ്സിന്‍ ഖാനെ തുടര്‍ച്ചയായി ഫോറടിച്ചാണ് സാഹ തുടക്കമിട്ടത്. പിന്നാലെ എത്തിയ ആവേശ് ഖാനും ക്രുണാലിനും മയേഴ്സിനുമെല്ലാം സാഹയുടെ ബാറ്റിംഗ് ചൂടറിഞ്ഞു. പവര്‍പ്ലേയില്‍ തന്നെ സാഹ അര്‍ധസെഞ്ചുറി നേടി. 20 ബോളില്‍ നിന്നാണ് സാഹ അര്‍ധസെഞ്ചുറി നേടിയത്.

saha fifty

അര്‍ധസെഞ്ചുറിക്ക് ശേഷവും സാഹ തന്‍റെ ആക്രമണ ബാറ്റിംഗ് തുടര്‍ന്നു. ഒടുവില്‍ 13ാം ഓവറിലാണ് സാഹ മടങ്ങിയത്. കൂറ്റനടിക്കുള്ള ശ്രമത്തില്‍ ബൗണ്ടറിയരികില്‍ സാഹയെ പിടികൂടുകയായിരുന്നു. മത്സരത്തില്‍ 43 പന്തില്‍ 10 ഫോറും 4 സിക്സുമായി 81 റണ്‍സാണ് സാഹ സ്കോര്‍ ചെയ്തത്. സാഹ പുറത്താകുമ്പോള്‍ ഗുജറാത്ത് സ്കോര്‍ ബോര്‍ഡില്‍ 145 റണ്‍സ് ഉണ്ടായിരുന്നു.

448da332 69a4 4b79 a2a0 916f8d285b5c

ശുഭ്മാന്‍ ഗില്ലിനുമൊത്ത് ഐപിഎല്ലിലെ ഗുജറാത്തിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് സാഹ പടുത്തുയര്‍ത്തിയത്.

Previous articleമുംബൈ അല്ല, ചെന്നൈയാണ് എനിക്ക് പ്രചോദനം. മുംബൈയെ പിന്നിൽ നിന്ന് കുത്തി ഹാർദിക് പാണ്ട്യ.
Next articleഗില്ലിന്റെ പവറിൽ വീണ്ടും ഗുജറാത്തിന് വിജയം!! പിടിച്ചുകെട്ടാൻ ഇനി ആരുണ്ട്???