ഇത്തവണത്തെ ഐപിഎൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്നു വൃദ്ധിമാൻ സാഹ. ഐപിഎൽ താരലേലത്തിൽ ആദ്യദിനം ആരും സ്വന്തമാക്കാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ രണ്ടാംദിനത്തിലാണ് ഗുജറാത്ത് 1.9 കോടി രൂപയ്ക്ക് ടീമിലെത്തിച്ചത്. തന്നെ ടീമിൽ എടുത്തതിന് സാഹ ഗുജറാത്തിനോട് നന്ദി പറഞ്ഞത് മികച്ച ബാറ്റിങ്ങിലൂടെ ആയിരുന്നു.
ആദ്യ അഞ്ച് മത്സരങ്ങളിൽ സ്ഥാനം ലഭിക്കാതിരുന്ന താരം പിന്നീടുള്ള 11 മത്സരങ്ങളിൽ നിന്ന് 317 റൺസ് ആണ് നേടിയത്. ഇതിൽ മൂന്ന് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു. മികച്ച പ്രകടനം പുറത്തെടുത്ത താരം അതിൻ്റെ ക്രെഡിറ്റ് എല്ലാം നൽകുന്നത് ക്യാപ്റ്റൻ പാണ്ഡ്യക്കാണ്.
മറ്റ് ഫ്രാഞ്ചൈസികള്‍ കൈവിട്ട എല്ലാ താരങ്ങളിലും ഹര്‍ദിക് പാണ്ഡ്യ വിശ്വാസമര്‍പ്പിച്ചു. മെഗാതാരലേലത്തിന്‍റെ ആദ്യദിനം എന്നിലാരും വിശ്വാസം അര്‍പ്പിച്ചിരുന്നില്ല. സീസണിന്‍റെ തുടക്കത്തിലെ ആദ്യ മത്സരങ്ങളില്‍ പിന്നാലെ അവസരം ലഭിച്ചില്ല. എന്നാല്‍ ഓപ്പണറാവണം എന്ന് ഹര്‍ദിക് ആവശ്യപ്പെട്ടതോടെ എനിക്ക് ആത്മവിശ്വാസം തിരികെ കിട്ടി. എനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം ഹര്‍ദിക് നല്‍കി. അദേഹത്തിന്‍റെ സംഭാനകള്‍ എനിക്ക് മറക്കാനാവില്ല. ഹര്‍ദിക്ക് എന്നിലര്‍പ്പിച്ച വിശ്വാസത്തിന് പരമാവധി പ്രതിഫലം നല്‍കാന്‍ ശ്രമിച്ചു. ടീമിലെ എല്ലാവരും അവരുടെ കടമകള്‍ നിറവേറ്റി. ചാമ്പ്യന്‍ ടീമാകാന്‍ അതാണ് വേണ്ടത്.
ഒരു ടീമിനെ എങ്ങനെ നയിക്കണമെന്ന് ഹര്‍ദിക് പാണ്ഡ്യക്കറിയാം. എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ഗെയിമിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്യുക എന്നതാണ്. ഹര്‍ദിക്കും അങ്ങനെയായിരുന്നു. അദേഹം ഒരിക്കലും കൈവിട്ടില്ല. എല്ലാ സഹതാരങ്ങളിലും വിശ്വാസമര്‍പ്പിക്കുകയും ചെയ്‌തു. ഓപ്പണര്‍മാര്‍ മികവ് കാട്ടുന്നത് ക്യാപ്റ്റന്‍മാര്‍ക്ക് എപ്പോഴും സന്തോഷമാണ്. ടീമിന് മികച്ച തുടക്കം നല്‍കുകയായിരുന്നു എന്‍റെ കടമ. ആ വിശ്വാസം ക്യാപ്റ്റന്‍ എന്നിലര്‍പ്പിച്ചു.”- സാഹ പറഞ്ഞു.