ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകനാണ് മഹേന്ദ്ര സിംഗ് ധോണി .2007ലെ പ്രഥമ ടി:20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് കൂടാതെ 2013ലെ ചാമ്പ്യൻ ട്രോഫി ഇവയെല്ലാം ധോണിയുടെ നായകത്വത്തിലാണ് ഇന്ത്യൻ ടീം നേടിയത് .ടെസ്റ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയതും മഹിയുടെ ക്യാപ്റ്റൻസി മികവിലാണ് .എന്നാൽ 2007ൽ അവിചാരിതമായി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധോണിയുടെ പേര് വന്നതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് ബിസിസിഐ മുൻ പ്രസിഡന്റ് ശരത് പവാർ .
2005-2007 കാലഘട്ടം വരെ ബിസിസിഐ പ്രസിഡന്റ് പദവി വഹിച്ച വ്യക്തിയാണ് ശരത് പവാർ .2007 ലെ ഇംഗ്ലണ്ട് ടൂർ സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുവാൻ ആഗ്രഹം പ്രകടിപ്പിച്ച കാര്യം തുറന്ന് പറയുന്ന പവാറിന്റെ വാക്കുകൾ ഇപ്രകാരമാണ് ” ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം നടക്കുന്ന സമയം ഞാനും ഇംഗ്ലണ്ടിൽ ഉണ്ട് .
അന്നത്തെ ടീം നായകൻ ദ്രാവിഡ് എന്നെ വന്ന് കണ്ട് ക്യാപ്റ്റൻ സ്ഥാനത്ത് തന്നെ ഒഴിവാക്കണം എന്ന് അപേക്ഷിച്ചു .
ബാറ്റിങ്ങിൽ ശ്രദ്ധിക്കുവാൻ കഴിയുന്നില്ല എന്നതാണ് ദ്രാവിഡ് ഇതിനായി പറഞ്ഞ കാരണം .ദ്രാവിഡ് മാറുമ്പോൾ സച്ചിനോട് നായക സ്ഥാനം ഏറ്റെടുക്കുവാൻ ഞാൻ ആവശ്യപ്പെട്ടു .എന്നാൽ സച്ചിൻ എന്റെ ആഗ്രഹം നിരസിച്ചു ” ശരത് പവാർ ഓർത്തെടുത്തു
ദ്രാവിഡും തങ്ങളും നായക പദവി ഏറ്റെടുക്കുവാൻ തയ്യാറല്ലെങ്കിൽ ആര് എന്നാ ചോദ്യം സച്ചിനോട് മുന്നോട്ട് വെച്ചപ്പോൾ ഇതിഹാസ താരമാണ് ധോണി എന്ന പേര് സൂചിപ്പിച്ചത് എന്ന് പവാർ തുറന്ന് പറയുന്നു .അങ്ങനെ സച്ചിന്റെ കൂടി ഉപദേശ പ്രകാരമാണ് ധോണിക്ക് നായക സ്ഥാനം നൽകിയത് എന്ന് പവാർ വെളിപ്പെടുത്തുന്നു .
നേരത്തെ 2007 ഏകദിന ലോകകപ്പിലെ വമ്പൻ പുറത്താകൽ ടീം ഇന്ത്യയെ ഞെട്ടിച്ചിരുന്നു .ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായതോടെ ഒരു യുവ ക്യാപ്റ്റനെയാണ് ബിസിസിഐ തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ചത് എന്ന് പറഞ്ഞ പവാർ സച്ചിന്റെ നിർദ്ദേശം കണക്കിലെടുത്ത് ധോണിയിലേക്ക് എത്തിയത് മികച്ച തീരുമാനമായതിൽ സന്തോഷം പ്രകടിപ്പിച്ചു .