വീണ്ടും ലോർഡ്‌സിൽ നിന്ന് മാറ്റം :ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വേദി പ്രഖ്യാപിച്ച് ഗാംഗുലി

images 2021 03 09T080559.571

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ വേദി സംബന്ധിച്ച ആശയകുഴപ്പം തുടരുന്നു . ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള  ടെസ്റ്റ് ചാംപ്യൻഷിപ്  ഫൈനൽ മത്സരത്തിന് ഇംഗ്ലണ്ടിലെ  സതാംപ്‌ടണ്‍ വേദിയാകുമെന്നാണ്  ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി  പറയുന്നത്. എന്നാല്‍ ഐസിസി ഇതുവരെ ഇക്കാര്യത്തിൽ  ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ  നടത്തിയിട്ടില്ല. ഫൈനൽ
ലണ്ടനിലെ  ലോര്‍ഡ്‌സില്‍ നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ് .പുതിയ തീരുമാനങ്ങൾ പ്രകാരം ഫൈനൽ ജൂൺ   18 മുതലാണ് സതാംപ്‌ടണില്‍ അരങ്ങേറുക .

സതാംപ്‌ടണില്‍ നടക്കുവാൻ പോകുന്ന  ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിളുള്ള ഫൈനലില്‍ പങ്കെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി  സൗരവ് ഗാംഗുലി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട്   വ്യക്തമാക്കി. “സതാംപ്‌ടണിലാണ് ഫൈനൽ  എന്നത് ഏറെ മുമ്പുതന്നെ സ്ഥിരീകരിച്ചിരുന്ന കാര്യമാണ് . കൊവിഡ് ലോക്ക് ഡൗണിന് ശേഷം ഇംഗ്ലണ്ടിൽ ക്രിക്കറ്റ്  മത്സരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ ഏറെ കളികൾക്കും  വേദിയായത് ഏറെ  സൗകര്യങ്ങളുള്ള   സതാംപ്‌ടണാണ്.  സ്റ്റേഡിയത്തിന് തൊട്ടടുത്ത് ഹോട്ടലുകള്‍ അടക്കുള്ള സൗകര്യങ്ങളുള്ളതാണ് ഇതിന് പ്രധാന  കാരണം അതിനാൽ ഫൈനലും അവിടെ തന്നെ നടക്കും ”  ദാദ  തന്റെ അഭിപ്രായം കൂട്ടിച്ചേര്‍ത്തു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

” ഏതൊരു ഐസിസി ട്രോഫിക്കും അതിന്‍റേതായ പ്രധാന്യമുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഏറെ  മനോഹരമായ ഒന്നാണ്.ഏതൊരു ടീമും അത് നേടുവാൻ ആഗ്രഹിക്കുന്നു .എന്നാല്‍ കൊവിഡ് മഹാമാരിമൂലം ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കുറച്ച്  പ്രയാസത്തിലായി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍  ടീം ഇന്ത്യക്ക് അനായാസം ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്താനാകും എന്ന് തന്നെ  പ്രതീക്ഷിക്കുന്നു. ഫൈനല്‍ വരെ ടീമിനെ എത്തിച്ചതിന്  നായകൻ കോലിയേയും  ഉപനായകൻ രഹാനെയെയും താരങ്ങളെ എല്ലാവരേയും അനുമോദിക്കുന്നതായും ”  ബിസിസിഐ പ്രസിഡന്റ് ഗാംഗുലി പറഞ്ഞു. 

ഇംഗ്ലണ്ട് ഫൈനൽ മുന്നോടിയായി ഇരു ടീമുകൾക്കും 14 ദിവസത്തെ ക്വാറന്റൈൻ അടക്കം കാണും .അതിനാൽ തന്നെ ഐപിഎല്ലിന് ശേഷം ജൂൺ ആദ്യ വാരം തന്നെ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുവാനാണ് സാധ്യത .


Scroll to Top