കോഹ്ലിയും യൂസഫും ചേർന്നെന്നെ താഴെ ഇട്ടില്ല : സച്ചിന്റെ രസകരമായ അനുഭവം വൈറലാകുന്നു

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും ജീവിതത്തിൽ മറക്കുവാൻ കഴിയാത്ത ഒരു നേട്ടമാണ് 2011ലെ ഏകദിന ലോകകപ്പ് വിജയം .ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച ഇന്ത്യൻ ടീം 28 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഐസിസിയുടെ ലോക കിരീടം ചൂടി .ഏപ്രിൽ രണ്ടിലെ ആ വിശ്വവിജയം  ഓർത്തെടുക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ .

സച്ചിൻ തന്റെ ജീവിതത്തിലെ ഒരിക്കലും  മറക്കുവാൻ കഴിയാത്ത നേട്ടമെന്നാണ് ലോകകപ്പ് നേടിയതിനെ സൂചിപ്പിച്ചത് .1983ൽ  കപിൽ ദേവ് ലോകകിരീടം ഉയർത്തിയപ്പോൾ അവിശ്വസനീയമായ നേട്ടമായിരുന്നു എന്ന് പറഞ്ഞ സച്ചിൻ തന്റെ കരിയറിലെ  സ്വപ്നമായിരുന്നു ലോകകപ്പ് നേട്ടമെന്നും വിശദമാക്കി .

അതേസമയം ലോകകപ്പ് ഫൈനലിലെ വിജയത്തിന് പിന്നാലെ നടന്ന വളരെ രസകരമായ ഒരു സംഭവവും  സച്ചിൻ തുറന്ന് പറഞ്ഞു .സച്ചിൻ പങ്കുവെച്ച വാക്കുകളും  ഇപ്പോൾ ക്രിക്കറ്റ് ലോകത്തേറെ ചർച്ചയാണ് .ഫൈനലിന് വേദിയായ  വാങ്കഡേയിൽ വിജയം നേടിയ ശേഷം സഹതാരങ്ങൾ എല്ലാം സച്ചിനെ തോളിലേറ്റി സ്റ്റേഡിയം മൊത്തം വലംവെച്ചത് വളരെ മനോഹര കാഴ്ച ആയിരുന്നു  .ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ഈ ആഘോഷത്തെ കുറിച്ചാണ് സച്ചിൻ വാചാലനായത് .

സച്ചിന്റെ വാക്കുകൾ ഇപ്രകാരമാണ്  “അന്ന് വിജയത്തിന് ശേഷം വാങ്കഡേയെ മൊത്തം ചുറ്റിനടക്കുവാൻ കഴിഞ്ഞത് മറക്കുവാൻ കഴിയാത്ത ഒന്നാണ് .ഒപ്പം എന്നെ തോളിലേറ്റിയ  കോഹ്ലിയോടും യൂസഫ് പത്താനോടും ഞാൻ ഒരൊറ്റ കാര്യം മാത്രമേ പറഞ്ഞിട്ടുളളൂ .എന്നെ ചുമലിലേറ്റിയ അവർ എന്നെ താഴെ ഇടാതെ സൂക്ഷിക്കണം എന്നാണ് ഞാൻ ആവശ്യപ്പെട്ടത് “സച്ചിൻ രസകരമായ അനുഭവം വിശദമാക്കി .

Previous articleകിവീസ് നിരയിലെ ആ ബാറ്സ്മാനെ വേഗം പുറത്താക്കണം :മുന്നറിയിപ്പുമായി ഉമേഷ് യാദവ്
Next articleഇനിയൊരു തിരിച്ചുവരവില്ലാ. ടീമില്‍ പരിഗണിക്കില്ലാ എന്ന് സെലക്ടര്‍മാര്‍