ക്യാപ്റ്റൻസി കൊണ്ടും തൻ്റെ കളിക്കളത്തിലെ പ്രകടനം കൊണ്ടും ഐപിഎൽ പതിനഞ്ചാം പതിപ്പിൽ തിളങ്ങുകയാണ് സഞ്ജു സാംസൺ. സഞ്ജുവിൻ്റെ കീഴിൽ രാജസ്ഥാൻ മികച്ച പ്രകടനമാണ് ഇതുവരെ ഐപിഎല്ലിൽ പുറത്തെടുത്തത്. എട്ടു മത്സരങ്ങളിൽനിന്ന് 6 വിജയവും രണ്ട് തോൽവിയും അടക്കം 12 പോയിൻ്റുമായി രണ്ടാംസ്ഥാനത്താണ് രാജസ്ഥാൻ.
ഇപ്രാവശ്യം മറ്റു പ്രമുഖരേക്കാൾ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത് എങ്കിലും താരത്തിന് അർഹിച്ച പ്രശംസ പലപ്പോഴും ലഭിക്കാറില്ല. ഇപ്പോഴിതാ സഞ്ജുവിൻ്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട്രം ഗത്തെത്തിയിരിക്കുകയാണ് കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സച്ചിൻ ബേബി.
“സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവന്‍ നന്നായി സ്‌കോര്‍ നേടുന്നു. ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ല. നിരവധി പ്രശംസകളും അതോടൊപ്പം വിമര്‍ശനങ്ങളും ക്യാപ്റ്റനെ തേടിയെത്തും. എനിക്കിത് കൃത്യമായി മനസിലാക്കും. കാരണം ഞാന്‍ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയവനാണ്. അവനെയോര്‍ത്ത് സന്തോഷിക്കുന്നു. സഞ്ജു ഐപിഎല്‍ നായകനായത് കേരള ക്രിക്കറ്റ് ടീമിനും വളരെ പ്രചോദനം നല്‍കുന്നതാണ്”-. സച്ചിൻ ബേബി പറഞ്ഞു.
22 മത്സരങ്ങൾ ആണ് സഞ്ജു രാജസ്ഥാനെ നയിച്ചിട്ടുള്ളത്. അതിൽ 11 ജയവും 11 തോൽവിയും അടങ്ങുന്നു. എട്ടു മത്സരങ്ങളിൽനിന്ന് 228 റൺസാണ് സഞ്ജു ഈ സീസണിൽ ഇതുവരെ നേടിയിട്ടുള്ളത്. എന്നാൽ ഇപ്പോഴും ഇന്ത്യൻ ടീമിലേക്ക് സ്ഥാനം ലഭിക്കാൻ സഞ്ജുവിൻ്റെ ഭാഗത്തുനിന്നുള്ള പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല.
കേരള ക്യാപ്റ്റനായ സച്ചിൻ ബേബി തൻ്റെ ലക്ഷ്യത്തെ കുറിച്ചും തുറന്നു പറഞ്ഞു.
“കേരള ടീമിന് ആഭ്യന്തര കിരീടം നേടിക്കൊടുക്കുകയാണ് തന്റെ പ്രധാന ലക്ഷ്യം. അതിനായി തുടര്‍ച്ചയായി ഞാന്‍ പ്രയത്‌നിക്കേണ്ടതായുണ്ട്. അവസാന രണ്ട് വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ കേരള ടീമിന്റെ പ്രകടന നിലവാരം മുകളിലോട്ടാണെന്ന് വ്യക്തമാകും. സെമി ഫൈനലിലടക്കം കളിക്കാനായി. ഇത്തവണ കിരീടം കേരളത്തിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം.”- സച്ചിൻ ബേബി പറഞ്ഞു.