1 കോടി രൂപ സംഭാവനയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

20210429 203636

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യക്കായി സഹായഹസ്തവുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ദിനംപ്രതി ലക്ഷത്തോളം കോവിഡ് പോസീറ്റിവ് കേസുകള്‍ ഉയരുകയാണ്. ഒക്സിജന്‍ ലഭ്യമില്ലാത്തതിനാല്‍ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ന്നിരിക്കുകയാണ്.

മിഷന്‍ ഒക്സിജന്‍ എന്ന ധനസമാഹരണത്തിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു കോടി രൂപ സംഭാവന ചെയ്തത്. ഡല്‍ഹിയിലെ 250 ഓളം വരുന്ന യുവസംരംഭകര്‍ ചേര്‍ന്നാണ് ഈ ധനസമാഹരണം ആരംഭിച്ചത്. സംഭാവനയായി ലഭിക്കുന്ന പണം കൊണ്ട് വിദേശത്ത് നിന്നും ഒക്സിജന്‍ യന്ത്രങ്ങള്‍ വാങ്ങിച്ച് ആവശ്യമായ ആശുപത്രികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തനമാണ് മിഷന്‍ ഒക്സിജന്‍ നടത്തുന്നത്.

48കാരനായ സച്ചിനും കോവിഡ് വൈറസ് ബാധിച്ചിരുന്നു. കോവിഡ് 19 ബാധിച്ച സച്ചിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

നേരത്തെ ഓസ്ട്രേലിയന്‍ താരമായ പാറ്റ് കമ്മിന്‍സാണ് സഹായത്തിനു തുടക്കമിട്ടത്. ഓസ്ട്രേലിയന്‍ താരത്തിന്‍റെ പാത പിന്തുടര്‍ന്ന് ബ്രറ്റ് ലീ, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരും കോവിഡ് വൈറസിനെതിരെ പൊരുതാവാന്‍ സാമ്പത്തികമായി സഹായിച്ചു.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Scroll to Top