ഡര്‍ബനെ തകര്‍ത്തു. സണ്‍റൈസേഴ്സിനു തുടര്‍ച്ചയായ രണ്ടാം കിരീടം.

SA20 കിരിടം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പ്. കലാശപോരാട്ടത്തില്‍ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റസിനെ 89 റണ്‍സിനാണ് സണ്‍റൈസേഴ്സ് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് അടിച്ചെടുത്തു. ജോര്‍ദ്ദാന്‍ ഹെര്‍മന്‍ (26 പന്തില്‍ 42) ആബെല്‍ (34 പന്തില്‍ 55) മാര്‍ക്രം (26 പന്തില്‍ 42) സ്റ്റബ്സ് (30 പന്തില്‍ 56) എന്നിവരുടെ കൂട്ടായ പ്രകടനത്തിലാണ് സണ്‍റൈസേഴ്സ് കൂറ്റന്‍ സ്കോറില്‍ എത്തിയത്.

GF 4Rt5WQAAe5fk

മറുപടി ബാറ്റിംഗിനിറങ്ങിയ ഡര്‍ബന്‍ സൂപ്പര്‍ ജയന്‍റസിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ഒരു ഘട്ടത്തില്‍ 7 ന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു ഡര്‍ബന്‍. പിന്നീട് തകര്‍ച്ചയില്‍ നിന്നും കരകയറാനാവതെ ഡര്‍ബന്‍ 17 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. വളരെ പ്രതീക്ഷയോടെ നോക്കി കണ്ട ക്ലാസന്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

സണ്‍റൈസേഴ്സിനായി യാന്‍സന്‍ 5 വിക്കറ്റ് പിഴുതു. ഡാനിയല്‍ വോറല്‍, ഒട്ട്നിയേല്‍ ബാര്‍ട്ട്മാന്‍ എന്നിവരും 2 വിക്കറ്റ് നേടി. മള്‍ഡര്‍ (38) പ്രിട്ടോറിയസ് (28) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 13 മത്സരങ്ങളില്‍ നിന്നും 447 റണ്‍സടിച്ച ക്ലാസന്‍ ടൂര്‍ണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 208 സ്ട്രൈക്ക് റേറ്റിലാണ് ക്ലാസന്‍ മത്സരങ്ങള്‍ ഫിനിഷ് ചെയ്തത്.

Previous articleപരിക്കല്ല. ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് തന്നെ.
Next articleവിൻഡിസിന്റെ ഹീറോയെ ടീമിലെത്തിച്ച് ലക്നൗ. ഐപിഎല്‍ ഹരം പിടിപ്പിക്കാന്‍ അവന്‍ എത്തുന്നു.