ശ്രീലങ്കകെതിരെയുള്ള മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നിന്നും ഇന്ത്യന്‍ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് പുറത്ത്. കൈ കുഴക്കേറ്റ പരിക്ക് കാരണമാണ് റുതുരാജ് ഗെയ്ക്വാദ് പരമ്പരയില്‍ നിന്നും പുറത്തായത്. നേരത്തെ ആദ്യത്തെ മത്സരത്തില്‍ റുതുരാജ് കളിക്കാനിരുന്നതാണെന്നും എന്നാല്‍ പരിക്ക് കാരണം കളിക്കുന്നില്ലാ എന്ന് ടോസ് വേളയില്‍ രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു.
ഇത് മൂന്നാം താരമാണ് ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും പുറത്താവുന്നത്. നേരത്തെ സൂര്യകുമാര്‍ യാദവും ദീപക്ക് ചഹറും പുറത്തായിരുന്നു. ഇരുവര്‍ക്കും വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന മത്സരത്തിലാണ് പരിക്കേറ്റത്. റുതുരാജിനു പകരമായി മായങ്ക് അഗര്‍വാളിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. ചണ്ഡിഗണ്ടില്‍ ക്വാറന്‍റീനീലായിരുന്ന മായങ്കിനോട് ഉടനടി ധര്‍മ്മശാലയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ടെസ്റ്റ് ടീമിനോടൊപ്പം ബയോബബിളിലായിരുന്നു താരം.
അതേ സമയം സീനിയര്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ പരിക്കില്‍ നിന്നും മുക്തി നേടാറായി. ശ്രീലങ്കകെതിരെയുള്ള ആദ്യ ടെസ്റ്റിനു മുന്‍പ് ഫുള്‍ ഫിറ്റ്നെസ് നേടുമെന്നാണ് പ്രതീക്ഷ. മാര്‍ച്ച് 3 ന് മൊഹാലിയിലാണ് ആദ്യ മത്സരം. പരമ്പരയിലെ അവസാന രണ്ട് മത്സരം ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമായി നടക്കും.
India T20 squad: Rohit Sharma (captain), Shreyas Iyer, Sanju Samson, Ishan Kishan (wicketkeeper), Venkatesh Iyer, Deepak Hooda, Ravindra Jadeja, Yuzvendra Chahal, Ravi Bishnoi, Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah (vice-captain), Avesh Khan and Mayank Agarwal.