സൗത്താഫ്രിക്കന്‍ പരമ്പരയിലെ മൂന്നാം ടി20 വിശാഖപ്പട്ടണത്താണ് നടക്കുന്നത്. സീരിസിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളില്‍ വിജയം മാത്രമാണ് വേണ്ടത്. ടോസ് നേടിയ സൗത്താഫ്രിക്ക ബോളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് റിതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനുമാണ്.
ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അതില്‍ 20 റണ്ണാണ് നോര്‍ക്കിയയുടെ ഓവറില്‍ പിറന്നത്. സൗത്താഫ്രിക്കന്‍ പേസറുടെ ഒരു ഓവറില്‍ 4 ഫോറാണ് റുതുരാജ് അടിച്ചെടുത്തത്. ആ ഓവറില്‍ തന്നെ ഒരെണ്ണം ഹെല്‍മറ്റില്‍ കൊണ്ട് ബൗണ്ടറിയും പോയിരുന്നു.
രാജ്യാന്തര കരിയറിലെ തന്‍റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ് റുതുരാജ് നേടിയത്. 30 പന്തില്‍ 50 റണ്‍സ് തികച്ച താരം മത്സരത്തില്‍ 57 റണ്‍സ് നേടി. 35 പന്തില്‍ 7 ഫോറും 2 സിക്സും ഉള്‍പ്പെടുന്നതാണ് റുതുരാജിന്‍റെ ഇന്നിംഗ്സ്. സൗത്താഫ്രിക്കക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന റെക്കോഡും ഇരുവരും നേടി.
India (Playing XI): Ruturaj Gaikwad, Ishan Kishan, Shreyas Iyer, Rishabh Pant(w/c), Hardik Pandya, Dinesh Karthik, Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Avesh Khan
South Africa (Playing XI): Temba Bavuma(c), Reeza Hendricks, Dwaine Pretorius, Rassie van der Dussen, Heinrich Klaasen(w), David Miller, Wayne Parnell, Kagiso Rabada, Keshav Maharaj, Tabraiz Shamsi, Anrich Nortje