വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര കളിക്കാൻ റുതുരാജ് ഗെയ്‌ക്‌വാദിന് അവസരം കൊടുക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ. ഗെയ്ക്ക്‌വാദിന് തന്റെ ഏകദിന അരങ്ങേറ്റ ക്യാപ്പ് നൽകണമെന്നും ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ അയക്കണമെന്നും വസീം ജാഫര്‍ പറഞ്ഞു. തന്റെ അഭിപ്രായം തെളിയിക്കാൻ ഓപ്പണർ എന്ന നിലയിൽ റുതുരാജിന്റെ ശക്തമായ ലിസ്റ്റ് എ റെക്കോർഡാണ് ജാഫർ ചൂണ്ടിക്കാട്ടിയത്.
64 ലിസ്റ്റ് എ ഗെയിമുകളിൽ നിന്ന് 54.73 ശരാശരിയിലും 100.09 സ്‌ട്രൈക്ക് റേറ്റിലും 3284 റൺസാണ് റുതുരാജ് നേടിയത്. 2021ലെ വിജയ് ഹസാരെ ട്രോഫിയിൽ ഗെയ്‌ക്‌വാദ് തന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, കളിച്ച അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് നാല് സെഞ്ച്വറികൾ നേടി. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 603 റൺസ് നേടിയ അദ്ദേഹം ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി സീസൺ പൂർത്തിയാക്കി.
”റുതുരാജ് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കണമെന്നും ശിഖറിനൊപ്പം വിന്‍ഡീസ് പരമ്പരയിൽ ഓപ്പൺ ചെയ്യണമെന്നും ഞാൻ കരുതുന്നു. വിജയ് ഹസാരെ ട്രോഫിയിൽ 5 ഇന്നിംഗ്‌സുകളിൽ നിന്ന് 4 സെഞ്ചുറികള്‍ റുതുരാജ് നേടി, ഒരു അവസരം അർഹിക്കുന്നു. കൂടാതെ, ലെഫ്റ്റ് – റൈറ്റ് കോംബോ തുടരാു.” ജാഫർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 മത്സരത്തിലാണ് യുവ ബാറ്റർ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള പരമ്പരകളിൽ കുറച്ച് അവസരങ്ങൾ ലഭിച്ചതിന് ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിൽ നടന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാ അവസരം ലഭിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ വരാനിരിക്കുന്ന പരമ്പര. യുവ ക്രിക്കറ്റ് താരങ്ങൾക്ക് അനേകം വാതിലുകൾ തുറന്നിട്ടുണ്ട്.
ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് ഏകദിന പര്യടനത്തിൽ വിശ്രമം അനുവദിച്ചതിനാൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിക്കുക. രോഹിതിന് പുറമെ വിരാട് കോലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിക്കിനെ തുടർന്ന് കെ എൽ രാഹുൽ ടീമിന് പുറത്തായതോടെ ഇന്ത്യയുടെ ഓപ്പണിംഗ് സ്ലോട്ട് ഒഴിഞ്ഞുകിടക്കുകയാണ്. ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരാണ് ഗെയ്‌ക്‌വാദിനെ കൂടാതെ ടീമിലുള്ള മറ്റ് ഓപ്പണര്‍മാര്‍.