കോഹ്ലിയേയും മറികടന്ന് ഋതുരാജിന്റെ തേരോട്ടം. പേരിൽ ചേർത്തത് ചരിത്ര റെക്കോർഡ്.

20231202 173504

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർമാരിൽ ഒരാളാണ് ഋതുരാജ്. മുൻപ് ഇന്ത്യൻ ടീമിൽ പലതവണ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് മുതലാക്കുന്നതിൽ ഋതുരാജ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ ടൂർണമെന്റിൽ ഒരു സെഞ്ച്വറിയടക്കം വളരെ മികവാർന്ന പ്രകടനമാണ് ഋതുരാജ് കാഴ്ചവെച്ചത്.

പരമ്പരയിലെ അഞ്ചാം മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒരു തകർപ്പൻ റെക്കോർഡും സ്വന്തമാക്കാൻ ഋതുരാജിന് സാധിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 12 പന്തുകളിൽ 10 റൺസാണ് ഋതുരാജ് നേടിയത്. ഇതോടെയാണ് കോഹ്ലിയുടെ റെക്കോർഡ് ഋതുരാജ് മറികടന്നത്.

ഒരു ദ്വിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് ഋതുരാജ് പരമ്പരയിലെ പ്രകടനത്തിലൂടെ മറികടന്നിരിക്കുന്നത്. ഈ പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 233 റൺസ് സ്വന്തമാക്കാൻ ഋതുരാജിന് സാധിച്ചു. മുൻപ് വിരാട് കോഹ്ലി ഒരു ദ്വിരാഷ്ട്ര പരമ്പരയിൽ നിന്ന് 231 റൺസ് സ്വന്തമാക്കിയിരുന്നു.

ഈ റെക്കോർഡ് ആണ് ഋതുരാജ് പഴങ്കഥയാക്കി മാറ്റിയത്. ദ്വിരാഷ്ട്ര പരമ്പരയിൽ 224 റൺസ് സ്വന്തമാക്കിയിട്ടുള്ള കെഎൽ രാഹുലാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിലായിരുന്നു രാഹുൽ ഈ പ്രകടനം കാഴ്ചവച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇഷാൻ കിഷൻ 206 റൺസും ശ്രീലങ്കയ്ക്കെതിരെ ശ്രേയസ് അയ്യർ 204 റൺസും സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടുകൂടി മറ്റൊരു റെക്കോർഡും ഋതുരാജ് സ്വന്തമാക്കുകയുണ്ടായി. ഏറ്റവും വേഗതയിൽ അന്താരാഷ്ട്ര ട്വന്റി20യിൽ 500 റൺസ് പൂർത്തീകരിക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് എത്താൻ ഋതുരാജിന് സാധിച്ചു. കേവലം 17 ഇന്നിംഗ്സുകളിൽ നിന്നാണ് ട്വന്റി20യിൽ ഋതുരാജ് 500 റൺസ് പൂർത്തീകരിച്ചത്.

See also  പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

ഇന്ത്യയുടെ സൂപ്പർ ബാറ്റർമാരായ യുവരാജ് സിംഗ്, ഗൗതം ഗംഭീർ എന്നിവരും 17 ഇന്നിങ്സുകളിൽ നിന്നായിരുന്നു 500 റൺസ് പൂർത്തീകരിച്ചത്. 16 ഇന്നിംഗ്സുകളിൽ നിന്ന് 500 റൺസ് പൂർത്തീകരിച്ച വിരാട് കോഹ്ലി, ഇഷാൻ കിഷൻ എന്നിവരാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

കേവലം 13 ഇന്നിംഗ്സുകളിൽ നിന്ന് 500 റൺസ് പിന്നിട്ട കെഎൽ രാഹുലാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. അഞ്ചാം മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ ഋതുരാജിന് സാധിച്ചിരുന്നില്ല. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ ഋതുരാജ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ അത് തുടർന്നു പോകുന്നതിൽ ഋതുരാജ് പരാജയപ്പെടുകയായിരുന്നു.

എന്നിരുന്നാലും മത്സരത്തിൽ ഒരു ആവേശകരമായ വിജയം തന്നെ ഇന്ത്യ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 6 റൺസിന്റെ വിജയമായിരുന്നു ഇന്ത്യ കൈപ്പിടിയിൽ ഒതുക്കിയത്.

Scroll to Top