കോഹ്ലിക്ക് ഫോമിലേക്ക് എത്താം ; ഒരൊറ്റ വഴി മാത്രം : ഉപദേശം നൽകി മുൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയം തന്നെയാണ് വിരാട് കോഹ്ലി. സ്ഥിരതയോടെ മൂന്ന് ഫോർമാറ്റിലും തന്റെ ബാറ്റിങ് ഫോം തുടർന്ന വിരാട് കോഹ്ലി പക്ഷേ ഇപ്പോൾ തന്റെ കരിയറിൽ ഏറ്റവും മോശം സാഹചര്യത്തിൽ കൂടിയാണ് കടന്നുപോകുന്നത്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഐപിഎല്ലിലോ അന്താരാഷ്ട്ര ക്രിക്കറ്റിലൊ ഒരു സെഞ്ച്വറി പോലും നേടാൻ കഴിയാത്ത വിരാട് കോഹ്ലിയുടെ മോശം ഫോം ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വലിയൊരു ആശങ്ക തന്നെയാണ്. 2019 ന് ശേഷം വിരാടിന്റെ ബാറ്റിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ്‌ സെഞ്ചുറികളൊന്നും തന്നെ പിറന്നിട്ടില്ല. കൂടാതെ ഇക്കഴിഞ്ഞ ഐപിൽ സീസണിലും ബാംഗ്ലൂർ ടീമിനായി കോഹ്ലിക്ക് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല.

വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇത്തരം മോശം ഫോം വിരാട് കോഹ്ലി തുടരുകയാണെങ്കിൽ അദ്ദേഹത്തെ ടീമിൽ നിന്നും മാറ്റണം എന്നുള്ള ആവശ്യം അടക്കം ഇതിനകം ഉയർന്ന് കഴിഞ്ഞു. ഇപ്പോൾ വിരാട് കോഹ്ലിക്ക് തന്റെ ബാറ്റിങ് ഫോം വീണ്ടെടുക്കാനുള്ള ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരമായ ആർ. പി. സിംഗ്. വിരാട് കോഹ്ലി ഈ മോശം കാലയളവിൽ നിന്നും രക്ഷപെടാൻ അൽപ്പം കൂടി സമയം എടുക്കും എന്നാണ് മുൻ പേസറുടെ അഭിപ്രായം.

Virat Kohli vs south africa

“കോഹ്ലിക്ക് ടി :20 ക്രിക്കറ്റ്‌ മാത്രം കളിച്ച് തന്റെ ബാറ്റിങ് ഫോമിലേക്ക് എത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്തെന്നാൽ ഏറെ ബോളുകൾ കളിച്ചാലാണ് ഒരു മോശം ഫോമിലെ ബാറ്റ്‌സ്മാന് ടച്ച് നേടാൻ കഴിയുക. കൂടാതെ കുറച്ച് പന്തുകള്‍ മാത്രാണ് ഒരു ബാറ്റ്‌സ്മാന് ടി :20 ഫോർമാറ്റിൽ ലഭിക്കുക.ഓരോ ബോളും അടിക്കാനുള്ള ശ്രമം നടത്താതെ ഓടി രണ്ടും മൂന്നും റൺസും നേടാൻ കോഹ്ലി ശ്രമിക്കണം. അദ്ദേഹം ഫോമിലേക്ക് എത്താനായി നടത്തുന്ന ശ്രമങ്ങൾ കറക്ട് ആണ്. പക്ഷേ ഫോർമാറ്റ് മാറി പോയി” ആർ. പി. സിംഗ് അഭിപ്രായം വിശദമാക്കി.

Previous articleഎന്നെപ്പോലെ ബാറ്റ് ചെയ്യാൻ അറിയുന്ന ആൾ ഉള്ളപ്പോൾ അശ്വിന്‍ അങ്ങനെ ചെയ്തത് ശരിയായില്ല: തുറന്നുപറഞ്ഞ് പരാഗ്.
Next articleരാഹുലാണ് മികച്ച നായകൻ, രോഹിത്തും കോഹ്ലിയും ഇല്ലാത്തത് നന്നായി; സുരേഷ് റെയ്ന