റിച്ചാർഡ്സൺ പകരം വിദേശ ബൗളറെ ടീമിൽ എത്തിച്ച് ബാംഗ്ലൂർ :കിവീസ് സ്റ്റാർ പേസർ ഉടൻ ടീമിനൊപ്പം ചേരും

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിദേശ  താരങ്ങളുടെ പിന്മാറ്റം ടീമുകളെ എല്ലാം ആശങ്കയിലാക്കുന്നുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാൻ റോയൽസ് നിരയിൽ നിന്നും ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയുന്നതിന്റെ വലിയ  ബുദ്ധിമുട്ട് ചൂണ്ടികാണിച്ച് ഇംഗ്ലണ്ടിന്റെ  ലിയാം ലിവിങ്‌സറ്റൺ ,ഓസീസ് പേസർ ആൻഡ്രൂ ടൈയും  നാട്ടിലേക്ക് മടങ്ങി .റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡിൽ നിന്നും റിച്ചാര്‍ഡ്‌സണും ആഡം സാംപയും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഐപിൽ ഉപേക്ഷിച്ച് മടങ്ങി

എന്നാൽ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ന്‍ റിച്ചാഡ്‌സണിന് പകരം ഇപ്പോൾ  ന്യൂസിലന്‍ഡ്  പേസ് ബൗളർ  സ്‌കോട്ട് കുഗ്ഗെലെജിന്‍ ബാംഗ്ലൂർ സ്‌ക്വാഡിലേക്ക് എത്തും .നിലവിൽ  താരം മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായി ഇപ്പോൾ ഇന്ത്യയിലുണ്ട്  .വൈകാതെ താരം ബാംഗ്ലൂർ ടീമിനൊപ്പം ചേരും എന്നാണ് ലഭിക്കുന്ന സൂചനകൾ .

അതേസമയം ഇത്തവണത്തെ ഐപിൽ  ലേലത്തിൽ ഉൾപ്പെട്ട താരത്തെ ആരും ടീമിലെത്തിച്ചിരുന്നില്ല .29കാരനായ കുഗ്ഗെലെജിന്‍ മുൻപ്   2019 ഐപിൽ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു. പേസർ  ലുങ്കി എന്‍ഗിഡിക്ക് പരിക്കേറ്റപ്പോഴാണ് കുഗ്ഗെലെജിന്‍ ചെന്നൈയിലെത്തിയത്. രണ്ട് മത്സരങ്ങള്‍  താരം ടീമിനായി കളിക്കുകയും ചെയ്തു. ഐപിൽ കരിയറിൽ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ  താരത്തിന് ബാംഗ്ലൂർ ടീമിൽ അവസരം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ബാംഗ്ലൂർ ആരാധകർ .

Previous articleഒന്നും പേടിക്കേണ്ട സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തിക്കും :ഉറപ്പ് നൽകി ബിസിസിഐ – ഫ്രാഞ്ചൈസികൾക്ക് സന്തോഷവാർത്ത
Next articleപ്രകടനം കാണുമ്പോൾ ഇത്തവണ കിരീടം അവർ നേടും : പ്രവചനവുമായി രവി ശാസ്ത്രി