ബാംഗ്ലൂരുവിന്‍റെ തൂക്കിയടി. സോഫീ ഡിവൈന് സെഞ്ചുറി നഷ്ടം

ഗുജറാത്ത് ജയന്റ്സ് നല്‍കിയ 189 റണ്‍സ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സോഫി ഡിവൈനിന്റെ തകര്‍പ്പന്‍ പ്രകടനമാണ് അനായാസ വിജയം നേടികൊടുത്തത്.

FrhFH9ZaQAEcHk4

ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാനയും സോഫീ ഡിവൈനും ചേര്‍ന്ന് 9.2 ഓവറില്‍ 125 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ കൂട്ടിചേര്‍ത്തിരുന്നു. 31 പന്തില്‍ 37 റണ്‍സ് നേടിയ മന്ദാനയാണ് അദ്യം പുറത്തായത്. സ്മൃതി പുറത്തായെങ്കിലും സോഫീ ഡിവൈന്‍ ബാറ്റിംഗ് തുടര്‍ന്നു. ഒടുവില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് 1 റണ്‍ അകലെ വീണു. 36 പന്തില്‍ 9 ഫോറും 8 സിക്സുമായി 99 റണ്‍സാണ് സ്കോര്‍ ചെയ്തത്. ഹീത്തര്‍ നൈറ്റും(22) എല്‍സെ പെറിയും (19) ചേര്‍ന്ന് 15.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നത്.

നേരത്തെ ലൗറ വോള്‍വാര്‍ട്ടിന്റെ (42 പന്തില്‍ 68) കരുത്തില്‍ 188 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. അഷ്‌ലി ഗാര്‍ഡ്‌നര്‍ (26 പന്തില്‍ 41) നിര്‍ണായക സംഭാവന നല്‍കി. ശ്രേയങ്ക പാട്ടില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.