റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി പുതിയ താരം എത്തി. ഡേവിഡ് വില്ലിക്ക് പകരം ഇന്ത്യന്‍ താരത്തെ ടീമിലെത്തിച്ചു.

rcb

ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലിക്ക് പകരം ഇന്ത്യന്‍ താരം കേദാര്‍ ജാദവിനെ ടീമിലെത്തിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇംഗ്ലണ്ട് താരമായ വില്ലി 4 മത്സരങ്ങളില്‍ നിന്നും 3 വിക്കറ്റ് പിഴുതിരുന്നു. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിനു സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുന്നത്.

FvCiLWDakAEWY17

അടിസ്ഥാന വിലയായ ഒരു കോടി രൂപക്കാണ് കേദാര്‍ ജാദവ് ടീമിലെത്തുന്നത്. ബാംഗ്ലൂരിന്‍റെ മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹാരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ 93 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച കേദാര്‍ ജാദവ് 1196 റണ്‍സ് നേടിയട്ടുണ്ട്.

ഇന്ത്യക്കായി 73 ഏകദിനങ്ങളില്‍ നിന്നും 1389 റണ്‍സും 27 വിക്കറ്റുകളും താരം നേടിയട്ടുണ്ട്. 9 ടി20 യില്‍ നിന്നും 58 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ ആരും സ്വന്തമാക്കിയിരുന്നില്ലാ. ഐപിഎല്ലില്‍ മറാത്തി കമന്‍ററിയുടെ ഭാഗമായിരുന്നു കേദാര്‍ ജാദവ്

ജാദവിനെ സ്വന്തമാക്കിയതോടെ ആർസിബി ടീമിന് ബാറ്റിംഗ് ഓർഡറിൽ കൂടുതൽ ഓപ്ഷനുകൾ ഉണ്ടാകും, അത് വരും മത്സരങ്ങളിൽ സഹായകമാകും. ഈ സീസണിൽ കോഹ്ലി, ഫാഫ്, മാക്സ്വെല്‍ ഒഴികയുള്ള താരങ്ങള്‍ക്ക് ബാറ്റിംഗില്‍ തിളങ്ങാനായിട്ടില്ലാ.

See also  നാലാം മത്സരത്തിലെ കളിയിലെ താരം സര്‍പ്രൈസ്
Scroll to Top