ഇന്നലെയായിരുന്നു ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം അവസാനിച്ചത്. മത്സരത്തിൽ ഇന്ത്യയെ നിഷ്പ്രയാസം ഇംഗ്ലണ്ട് കീഴടക്കി. ആദ്യ ഇന്നിങ്സിൽ നിറം മങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ഇംഗ്ലണ്ടിന്റെ വിജയത്തിന് മികച്ച പിന്തുണയാണ് ജോ റൂട്ട് നൽകിയത്.
ഇംഗ്ലണ്ടിനു മുന്നിൽ 378 റൺസ് ആണ് ഇന്ത്യ ടാർഗറ്റ് വെച്ചത്. എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന ജോ റൂട്ടും, ബെയർസ്റ്റോ എന്നിവരുടെ സെഞ്ച്വറിയുടെ മികവിൽ അഞ്ചാം ദിവസത്തിലെ ആദ്യ സെക്ഷനിൽ തന്നെ ഇംഗ്ലണ്ട് ഇന്ത്യ മുന്നോട്ടുവെച്ച ടാർഗറ്റ് മറികടന്നു. റൂട്ട് 142 റൺസും, ബയർസ്റ്റോ 114 റൺസും നേടി.
തൻ്റെ കരിയറിലെ 28ആം സെഞ്ച്വറി ആണ് റൂട്ട് ഇന്നലെ ഇന്ത്യയ്ക്കെതിരെ നേടിയത്. ഇന്ത്യക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ എട്ടാമത്തെ സെഞ്ച്വറിയാണ് താരം ഇന്നലെത്തെ സെഞ്ച്വറിയോടെ നേടിയത്. ഇതോടെ ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് താരം എത്തി.
താരം ഈ നേട്ടം പങ്കിടുന്നത് നാല് ഇതിഹാസതാരങ്ങളുടെ കൂടെയാണ്. ഓസ്ട്രേലിയയുടെ ഇതിഹാസതാരങ്ങൾ ആയ റിക്കി പോണ്ടിംഗ്, ഗാരി സോബേഴ്‌സ്, സ്റ്റീവ് സ്മിത്ത് എന്നിവരും വെസ്റ്റിൻഡീസിന്റെ ഇതിഹാസതാരമായ വിവിയൻ റിച്ചാർഡും ആണ് റൂട്ടിന്റെ കൂടെ ഈ റെക്കോർഡ് പങ്കെടുക്കുന്നത്. തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ജോ റൂട്ട് കടന്നുപോകുന്നത്. ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് തികച്ച താരം ഇംഗ്ലണ്ടിനുവേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അലസ്റ്റർ കുക്കിനു ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന രണ്ടാമത്തെ താരവുമായി.