ഞങ്ങൾക്ക് അത് മനസ്സിലായി :തർക്കത്തിന് ഇല്ലെന്ന് ജോ റൂട്ട്

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര വളരെ അധികം ആവേശത്തോടെയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒന്നാം ടെസ്റ്റ്‌ മത്സരം പക്ഷേ മഴ കാരണം സമനിലയിൽ അവസാനിച്ചെങ്കിലും ലോർഡ്‌സ് ടെസ്റ്റിൽ 151 റൺസിന്റെ ഐതിഹാസിക ജയം സ്വന്തമാക്കി ഇന്ത്യൻ ടീം നിർണായകമായ ടെസ്റ്റ്‌ പരമ്പരയിൽ 1-0ന് മുൻപിലെത്തി. ലീഡ്സിൽ മൂന്നാം ടെസ്റ്റിനായി കോഹ്ലിയും സംഘവും കളിക്കാനിറങ്ങുമ്പോൾ ഏറെ ആശങ്കൾ ഇംഗ്ലണ്ട് ക്യാമ്പിലാണ്. പരിക്ക് കാരണം പ്രമുഖരായ താരങ്ങളെ എല്ലാം നഷ്ടമായ ഇംഗ്ലണ്ട് ടീമിന് വിമർശനങ്ങൾ അനവധിയാണ് ലോർഡ്‌സ് ടെസ്റ്റിലെ തോൽവിക്ക് ശേഷം ഏറെ പ്രധാനമായി കേൾക്കേണ്ടി വന്നത് ഇന്ത്യൻ ടീമിലെ താരങ്ങളുമായിട്ടെല്ലാം അനാവശ്യമായി തർക്കിച്ച ഇംഗ്ലണ്ട് ടീമിനെയും തെറ്റായ ചില തീരുമാനങ്ങൾ കൈകൊണ്ട ജോ റൂട്ടിനെയും മുൻ താരങ്ങൾ അടക്കം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റൻസി പാളിച്ചകൾ ചർച്ചയായി മാറുമ്പോൾ ശ്രദ്ധേയമായ വാക്കുകൾ പങ്കുവെക്കുകയാണ് നായകൻ ജോ റൂട്ട്.

ലോർഡ്‌സിലെ ടെസ്റ്റിൽ അൽപ്പം പാളിച്ച നിർണായക നിമിഷങ്ങളിൽ സംഭവിച്ചു എന്നും പറഞ്ഞ റൂട്ട് വാക് പോരാട്ടത്തിൽ കൂടി എതിർ ടീമിനെ ഒരു ശതമാനമാണ് തളർത്താനായി കഴിയുക എന്നും തുറന്ന് പറഞ്ഞു.” യഥാർത്ഥത്തിൽ ലോർഡ്‌സ് ടെസ്റ്റിൽ ഞങ്ങൾക്ക്‌ തന്ത്രപരമായി ചില പാളിച്ചകൾ സംഭവിച്ചു.ഞങ്ങൾ അനേകം പാഠങ്ങൾ പഠിച്ചു. ഇനി ആരും ലീഡ്സിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ല. ചില വാക്പോരിലും തർക്കത്തിൽ കൂടിയും എതിരാളികളുടെ സമ്മർദ്ദം ഒരു ശതമാനം മാത്രമേ വർധിപ്പിക്കാൻ കഴിയൂ “നായകൻ റൂട്ട് അഭിപ്രായം വിശദമാക്കി

“പരിക്കുകൾ അടക്കം ഞങ്ങൾക്ക്‌ പക്ഷേ തിരിച്ചടിയല്ല. വിരാട് കോഹ്ലിയും ടീമും വരുന്ന ടെസ്റ്റുകളിലും അവരുടെ രീതി ഫോളോ ചെയ്യട്ടെ അത് ഞങ്ങളെ ഒന്നും ബാധിക്കുന്ന പ്രശ്നമല്ല. പരമ്പരയിൽ ഇനി മൂന്ന് ടെസ്റ്റാണ് അവശേഷിക്കുന്നത്. എല്ലാ മത്സരത്തിലും മികച്ച പ്രകടനം തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മൂന്നാം നമ്പറിൽ വളരെ അധികം ക്രിക്കറ്റ്‌ എക്സ്പീരിയൻസ് കൈവശമുള്ള മലാൻ കളിക്കുന്നത് കരുത്തായി മാറും “റൂട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ടെസ്റ്റ്‌ പരമ്പരയിൽ അതേസമയം ഏറെ മികച്ച ബാറ്റിങ് ഫോമിലാണ് റൂട്ട്.രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടുവാൻ റൂട്ടിന് സാധിച്ചു

Previous articleടി :20 ലോകകപ്പിൽ ഇന്ത്യക്ക് അവൻ കരുത്തായി മാറും :പ്രവചിച്ച് ദിനേശ് കാർത്തിക്
Next articleഎനിക്ക് കരിയറിൽ ഇങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല :ബുംറയുടെ ഓവറിൽ സംശയവുമായി അൻഡേഴ്സൺ