മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള കഴിവും മിടുക്കും തനിക്കുണ്ടെന്ന് തെളിയിക്കുകയാണ് രോഹിത് ശർമ്മ. വിരാട് കോഹ്ലിക്ക് പിൻഗാമിയായി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റനായി നിയമിതനായ രോഹിത് ശർമ്മ വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പര തൂത്തുവാരി തുടക്കം ഗംഭീരമാക്കി മാറ്റി കഴിഞ്ഞു.ശ്രീലങ്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ ടെസ്റ്റ് നായകനായും താരം ആദ്യത്തെ പരമ്പര കളിക്കും.വരുന്ന ടി :20 ലോകകപ്പ്, 2023ലെ ഏകദിന ലോകകപ്പ്, ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവ തന്നെയാണ് രോഹിത്തിന്റെ മുൻപിലുള്ള പ്രധാന വെല്ലുവിളികൾ. 2013ന് ശേഷം ഒരു ഐസിസി കിരീടവും നേടാൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടില്ല.
എന്നാൽ രോഹിത് ശർമ്മ ക്യാപ്റ്റനായ ശേഷം സഹതാരങ്ങളുടെ പിഴവുകളിൽ ദേഷ്യത്തോടെ പെരുമാറുന്നത് ഒരു സ്ഥിര കാഴ്ചയായി മാറുകയാണ്. നേരത്തെ രണ്ടാം ടി :20യിൽ ഭുവനേശ്വർ കുമാർ ഒരു ക്യാച്ച് ഡ്രോപ്പാക്കിയപ്പോൾ രോഹിത് ആ ബോൾ കാൽ കൊണ്ട് തട്ടികളഞ്ഞത് വിവാദമായി മാറിയിരുന്നു.കളിക്കളത്തിൽ പലപ്പോഴും കൂളായി കാണാറുള്ള രോഹിത് ശർമ്മ ക്യാപ്റ്റനായ ശേഷം വളരെ ദേഷ്യത്തില്‍ കാണപ്പെടുന്നത് ചൂണ്ടികാണിച്ചുകൊണ്ട് മുഖ്യ ഉപദേശം നൽകുകയാണ് വിരാട് കോഹ്ലിയുടെ ബാല്യകാല കോച്ചായ രാജ്കുമാർ ശർമ്മ.
“രോഹിത് ശർമ്മ സ്ഥിരം ക്യാപ്റ്റനായ ശേഷം ചില മാറ്റങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ നമ്മൾ കാണുന്നുണ്ട്. സഹ താരങ്ങളോട് അടക്കം ശാന്തമായി മാത്രം പെരുമാറാറുള്ള രോഹിത് പക്ഷേ കഴിഞ്ഞ കുറച്ചധികം മത്സരങ്ങളിൽ വളരെ ഏറെ പ്രകോപിതനായിട്ടാണ് കാണപ്പെടുന്നത്. സഹതാരങ്ങളുടെ പിഴവ് അദ്ദേഹത്തെ ദേഷ്യപെടുത്തുന്നുണ്ട്. അത് മാറ്റാൻ രോഹിത് തയ്യാറാവണം. തെറ്റുകൾ മാറ്റാൻ താരങ്ങളെ പറഞ്ഞ് മനസിലാക്കുകയാണ് അദ്ദേഹം വേണ്ടത് ” രാജ്കുമാർ ശർമ്മ ഉപദേശം നൽകി.