വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്ക് പിന്നാലെ ടി :20 പരമ്പരയിലും ജയം തുടർന്ന് രോഹിത് ശർമ്മയും സംഘവും. ഇന്നലെ നടന്ന ഒന്നാം ടി :20യിൽ 6 വിക്കറ്റിനാണ് ഇന്ത്യൻ സംഘം തോൽപ്പിച്ചത്. ഇന്നലത്തെ ജയം ക്യാപ്റ്റൻ റോളിൽ രോഹിത്തിന് സമ്മാനിച്ചത് അപൂർവ്വമായ ഒരു നേട്ടം കൂടി.രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം ജയിക്കുന്ന മുപ്പതാമത്തെ ജയമാണ് ഇന്നലെ പിറന്നത്. വെറും 36 കളികളിൽ മുപ്പതിലും ജയം നേടിയാണ് രോഹിത് മറ്റൊരു നേട്ടത്തിന് അവകാശി ആയി മാറിയത്.
അതിവേഗം മുപ്പത് ജയങ്ങളിലേക്ക് ഇന്ത്യൻ ടീമിനെ നയിക്കുന്ന ക്യാപ്റ്റനായി മാറിയ രോഹിത് ശർമ്മ ഈ നേട്ടത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് മറികടന്നത്. കോഹ്ലി (41 മത്സരങ്ങൾ ), ധോണി (50), സൗരവ് ഗാംഗുലി (58), രാഹുൽ ദ്രാവിഡ് (61)എന്നിവരാണ് ഈ ലിസ്റ്റിൽ പിന്നിൽ.ഇന്നലത്തെ കളിയിൽ വെറും 19 ബോളിൽ നിന്നും 40 റൺസ് അടിച്ച നായകനായ രോഹിത് ശർമ്മ ഒരിക്കൽ കൂടി ടീമിന്റെ ടോപ് സ്കോറർ ആയി മാറി.
അന്താരാഷ്ട്ര ടി :20യിൽ മുപ്പത്തിയൊന്നാം തവണയാണ് രോഹിത് ശർമ്മ ഇന്ത്യന്‍ ടോപ് സ്കോററായി മത്സരം അവസാനിപ്പിക്കുന്നത്. ഈ ഒരു നേട്ടത്തിൽ രോഹിത് ശർമ്മയാണ് മുന്നിൽ.വിരാട് കോഹ്ലി (29),മാർട്ടിൻ ഗുപ്ടിൽ (28) എന്നിവരെയാണ് രോഹിത് ശർമ്മ മറികടന്നത്.
ഇന്നലെ 4 ഫോറും 3 സിക്സ് അടക്കം 40 റൺസ് അടിച്ച രോഹിത് ശർമ്മ ടി :20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് എതിരെ മാത്രം 543 റൺസ് സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ വെസ്റ്റ് ഇൻഡീസ് എതിരെ ടി :20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറി.540 റൺസുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബാബർ അസമിന്‍റെ റെക്കോർഡാണ് രോഹിത് ശർമ്മ ഇന്നലെ മറികടന്നത്.കൂടാതെ ഇന്നലത്തെ കളി ജയിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് എതിരെ നൂറ് ജയങ്ങൾ എന്നുള്ള അപൂർവ്വ നേട്ടത്തിലേക്ക് കൂടി ഇന്ത്യൻ ടീം എത്തി.