ഇന്നലെയായിരുന്നു ഇന്ത്യൻ ആരാധകർ 11 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ നേടിയ രണ്ടാം ഏകദിന ലോകകപ്പിൻ്റെ വാർഷികം ആഘോഷിച്ചത്. അന്ന് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ച് കിരീടം നേടുമ്പോൾ ഇന്നത്തെ എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ ക്യാപ്റ്റൻ ടീമിൽ ഉണ്ടായിരുന്നില്ല.
രോഹിത് ശർമ ആയിരുന്നു അന്ന് ടീമിൽ ഇടം നേടാതെ പോയ താരം.ഇപ്പോഴിതാ അന്ന് ടീമിൽ എടുക്കാത്തതിൻ്റെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് താരം. അന്ന് സ്ഥാനം ലഭിക്കാത്തതിൽ താൻ അനുഭവിച്ച നിരാശയെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും താരം പറഞ്ഞു.
താരത്തിൻ്റെ വാക്കുകളിലൂടെ.. “സത്യസന്ധമായി പറഞ്ഞാൽ അത് വളരെ ബുദ്ധിമുട്ടാണ്. ഏതൊരു കളിക്കാരെൻ്റെ യും ആഗ്രഹമാണ് സ്വന്തം രാജ്യത്തിനുവേണ്ടി ലോകകപ്പ് കളിക്കുക എന്നത്. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ഉണ്ട്,അന്ന് സൗത്താഫ്രിക്കൻ പരമ്പരയിൽ ആയി ഞാൻ സൗത്താഫ്രിക്കയിൽ ആയിരുന്നു. അപ്പോഴായിരുന്നു ഞാൻ ടീമിലില്ല എന്ന വാർത്ത കേട്ടത്. ഞാൻ മറ്റുള്ളവരുമായി ഇതിനെക്കുറിച്ച് സംസാരിച്ചില്ല. അന്ന് ഞാൻ ഡ്രസ്സിങ് റൂമിൽ ഇരുന്ന് എവിടെയാണ് എനിക്ക് പിഴച്ചത് എന്നും, ഇനിയും ഞാൻ എന്താണ് കൂടുതൽ ചെയ്യേണ്ടതെന്നും ആലോചിച്ചു. പത്തു വർഷങ്ങൾക്കു മുമ്പ് അത് നടക്കുമ്പോൾ എനിക്ക് 23- 24 വയസ്സ് ആയിരുന്നു.
പിന്നെ എനിക്ക് മനസ്സിലായി ഇത് അവസാനം എല്ലാ ഇനിയും അവസരങ്ങൾ ഉണ്ടെന്നും, ഇതിൽനിന്ന് തിരിച്ചുവരുന്നത് അനിവാര്യമാണെന്നും. സംഭവിച്ചതെല്ലാം സംഭവിച്ചതാണ്, അതിൽ പിന്നെ നമുക്ക് മാറ്റങ്ങൾ വരുത്താൻ പറ്റില്ല. നമ്മൾ ദേഷ്യപ്പെട്ടേക്കാം, നിരാശർ ആയേക്കാം എല്ലാം സ്വാഭാവികമാണ്.
എന്നാൽ ഞാൻ നിരാശനായിരിക്കുമ്പോൾ ഇഷ്ടമുള്ളത് ചെയ്യാതെ, ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഏറ്റവും നല്ലത് ചെയ്യുവാൻ ഞാൻ ആലോചിച്ചു. അത് ഭയങ്കരമായ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. ഫിലോസഫിയിൽ പറയുന്നപോലെ പോലെ കഠിനമായ ദിവസങ്ങൾ എല്ലാകാലത്തും ഉണ്ടാകില്ല പക്ഷേ കഠിനമായ മനുഷ്യർ ഉണ്ടാകണം. അതുകൊണ്ടുതന്നെ ഞാൻ നന്നായി പരിശീലിച്ചു.”-രോഹിത് പറഞ്ഞു.