ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിൽ എല്ലാം ഞെട്ടൽ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം ഏകദിന നായക സ്ഥാനം വിരാട് കോഹ്ലിക്ക് നഷ്ടമായത്. കോഹ്ലിയെ ഒഴിവാക്കി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് രോഹിത് ശർമ്മയെ നായകനാക്കി എന്നുള്ള ആരോപണങ്ങൾ വളരെ ഏറെ സജീവമായി മാറുമ്പോൾ പുതിയ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി എത്തുകയാണ് മുൻ ഇന്ത്യൻ താരമായ പ്രഗ്യാൻ ഓജ. ഐപിഎല്ലിൽ കളിക്കുന്ന കാലയളവിൽ തന്നെ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഗിൽക്രിസ്റ്റ് രോഹിത്തിലെ ക്യാപ്റ്റൻ മികവിനെ കണ്ടെത്തിയതായി പറയുകയാണ് ഓജ.
ഐപിഎല്ലിൽ ഡെക്കാൻ ചാർജേഴ്സ് ടീമിൽ കളിക്കുന്ന കാലത്ത് നായകൻ ഗിൽക്രിസ്റ്റ് തന്നെ രോഹിത് ശർമ്മയുടെ മികവിനെ പ്രശംസിച്ചിരുന്നുവെന്നാണ് ഓജ വെളിപ്പെടുത്തുന്നത്.നിലവിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിട്ടുള്ള രോഹിത് ശർമ്മ പ്രഥമ ഐപിൽ സീസണിൽ ഡെക്കാൻ ചാർജേഴ്സ് ടീം അംഗമായിരുന്നു.
ആ കൊല്ലം 4.8 കോടി രൂപക്ക് ടീമിലേക്ക് എത്തിയ രോഹിത് ശർമ്മ 2011ലാണ് മുംബൈ ടീമിലേക്ക് എത്തിയത്. ആദ്യത്തെ സീസണിലെ രോഹിത് ശർമ്മ എന്ന യുവ താരത്തിലെ ലീഡർഷിപ്പ് മികവ് ആഡം ഗിൽക്രിസ്റ്റ് മനസ്സിലാക്കിയിരുന്നതായി പറഞ്ഞ ഓജ വാചാലനായി. “ആദ്യത്തെ സീസണിന് ശേഷം ഗിൽക്രിസ്റ്റ് ഡെക്കാൺ ടീമിനെ നയിച്ചപ്പോൾ അദ്ദേഹം പ്രധാനമായും ആവശ്യപെട്ടത് രോഹിത് ശർമ്മയെ ഉപ നായകനാക്കി മാറ്റണമെന്നാണ്. രണ്ടാം സീസണിൽ ഡെക്കാൺ ടീം കിരീടം നേടിയപ്പോൾ വൈസ് ക്യാപ്റ്റൻ റോളിൽ എത്തിയത് രോഹിത് തന്നെയാണ്.”ഓജ ഓർത്തെടുത്തു.
“കേവലം കഴിവുള്ള ബാറ്റ്‌സ്മാൻ മാത്രമല്ല മികച്ച ഒരു നായകനാകനുള്ള എല്ലാവിധ കഴിവും രോഹിത്തിലുണ്ടെന്നത് ഞങ്ങൾക്ക് എല്ലാം വേഗം മനസ്സിലായി. രോഹിത് സ്‌ക്വാഡിലെ ചില പ്രധാന താരങ്ങൾക്ക് ഒപ്പം തന്റെ ഗെയിം വളരെ അധികം മെച്ചപെടുത്താൻ നോക്കുകയും ഒപ്പം ചില താരങ്ങളെ നോട്ടമിടുകയും ചെയ്തിരുന്നു. കൂടാതെ ടീമിനായി ചില ഗെയിം പ്ലാനുകൾ സൃഷ്ടിക്കാനും കൂടി രോഹിത് തയ്യാറായതോടെ അടുത്ത നായകനായി രോഹിത് എത്തുമെന്നാണ് ഞങ്ങൾ എല്ലാം കരുതിയത്.ഗിൽക്രിസ്റ്റിനു ശേഷം രോഹിത് ടീമിന്റെ ക്യാപ്റ്റനായി മാറിയേനെ “ഓജ വെളിപ്പെടുത്തി