ഇരട്ട റെക്കോഡുമായി രോഹിത് ശര്‍മ്മ. വീരാട് കോഹ്ലിയെ പിന്തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍

295356212 5589497827738531 5704785428956913244 n

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 190 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 8 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടാനാണ് കഴിഞ്ഞത്. 68 റണ്‍സ് വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 മുന്നിലെത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മ നല്‍കിയത്. മത്സരത്തില്‍ 35 പന്തില്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയ താരം ഇന്ത്യയെ 100 കടത്തിയതിനു ശേഷമാണ് പുറത്തായത്. 44 പന്തില്‍ 7 ഫോറും 2 സിക്സുമായി 64 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.

rohit sharma t20 record

മത്സരത്തില്‍ രണ്ട് റെക്കോഡുകളും രോഹിത് ശര്‍മ്മ നേടി. മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന് അന്താരാഷ്ട്ര ടി20യിലെ ഏറ്റവും കൂടുതല്‍ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഈ ആഴ്ച ആദ്യം, രോഹിതിനെ മറികടന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഗുപ്റ്റിൽ മാറിയിരുന്നു. രോഹിതിനേക്കാൾ 20 റൺസ് മുന്നിലായിരുന്നു ഗുപ്റ്റില്‍. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (3,308), അയർലൻഡ് ഏകദിന ക്യാപ്റ്റൻ പോൾ സ്റ്റിർലിംഗ് (2,894), 2,855 റൺസുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് എന്നിവരാണ് ഗുപ്റ്റിലിന് തൊട്ടുപിന്നിൽ.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

രാജ്യാന്തര ടി20 യില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോറുകള്‍ എന്ന റെക്കോഡും രോഹിത് ശര്‍മ്മ സ്വന്തം പേരിലാക്കി. 30 തവണയുള്ള കോഹ്ലിയുടെ റെക്കോഡാണ് മറികടന്നത്‌. രോഹിത് ശര്‍മ്മകാകട്ടെ 4 സെഞ്ചുറിയും 27 ഫിഫ്റ്റിയുമാണുള്ളത്. തൊട്ടു പിന്നില്‍ 27, 50+ സ്കോറുള്ള ബാബര്‍ അസമാണ്.

Most fifty-plus scores in Men’s T20I

  • 31 – Rohit Sharma*
  • 30 – Virat Kohli
  • 27 – Babar Azam
  • 23 – David Warner
  • 22 – Martin Guptill
Scroll to Top