❝ജഡേജയും കളിക്കുന്നില്ലാ❜❜ അതെന്താണ് ചോദിക്കാത്തത് ? ഹിറ്റ്മാന്‍റെ ചോദ്യം ഇങ്ങനെ

ലോകകപ്പ് ആരംഭിക്കാന്‍ മാസങ്ങള്‍ ശേഷിക്കേ ഇന്ത്യ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്‍പായി സീനിയര്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം ബിസിസിഐ അനുവദിച്ചട്ടുണ്ട്. വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇല്ലാതെയാണ് കളിക്കുന്നത്.

ഇന്ത്യയുടെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് വിശ്രമം നൽകേണ്ടതിന്റെ പ്രാധാന്യം രോഹിത് ശര്‍മ്മ പറഞ്ഞിരിക്കുകയാണ്‌.

“കഴിഞ്ഞ വർഷവും ഞങ്ങൾ ഇതുതന്നെയാണ് ചെയ്തത് – ടി20 ലോകകപ്പ് ഉണ്ടായിരുന്നു, അതിനാൽ ഞങ്ങൾ ഏകദിന ക്രിക്കറ്റ് കളിച്ചില്ല. ഇപ്പോൾ ഞങ്ങൾ അത് തന്നെ ചെയ്യുന്നു, ഏകദിന ലോകകപ്പ് ഉണ്ട്, അതിനാൽ ഞങ്ങൾ ടി20 കളിക്കുന്നില്ല. നിങ്ങൾക്ക് എല്ലാം കളിച്ച് ലോകകപ്പിന് തയ്യാറെടുക്കാൻ കഴിയില്ല, ഞങ്ങൾ ഇത് രണ്ട് വർഷം മുമ്പ് തീരുമാനിച്ചതാണ് ”

രവീന്ദ്ര ജഡേജയും കളിക്കുന്നില്ലാ, എന്നാല്‍ അതിനെക്കുറിച്ച് എന്താ ചോദിക്കാത്തത് എന്ന് രോഹിത് ശര്‍മ്മ ചോദിച്ചു.

”രവീന്ദ്ര ജഡേജയും ടി20 കളിക്കുന്നില്ല, നിങ്ങൾ അവനെക്കുറിച്ച് ചോദിച്ചില്ല? എന്നെയും വിരാടിനെയുംക്കുറിച്ച് എനിക്ക് മനസ്സിലായി. എന്നാൽ ജഡേജയും കളിക്കുന്നില്ല,” ഇന്ത്യയുടെ സമീപകാല ടി20 പരമ്പരകളില്‍ സെലക്ടർമാർ സീനിയര്‍ താരങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയിൽ രോഹിത് പറഞ്ഞു.

‘ഞാൻ ഏകദിന ലോകകപ്പ് നേടിയിട്ടില്ല’

2013ലാണ് ഇന്ത്യ അവസാനമായി ഐസിസി കിരീടം നേടിയത്. 2011ൽ ഇന്ത്യ അവസാനമായി 50 ഓവർ മത്സരത്തിന് ആതിഥേയത്വം വഹിച്ചപ്പോൾ ഇന്ത്യ ലോക ചാമ്പ്യന്മാരായിരുന്നു. അത് ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹിറ്റ്മാനും സംഘവും.

“ഞാൻ ഒരു ഏകദിന ലോകകപ്പ് നേടിയിട്ടില്ല, ഒരു ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്നമാണ്, അതിനായി ഇവിടെ പോരാടുന്നതിനേക്കാൾ സന്തോഷം വേറെ നൽകുന്നില്ല. നിങ്ങൾ ശരിക്കും കഠിനാധ്വാനം ചെയ്യണം, 2011 മുതൽ ഇപ്പോൾ വരെ ഞങ്ങൾ എല്ലാ വർഷവും ചെയ്യുന്നത് അതാണ്, ഞങ്ങൾ എല്ലാവരും അതിനായി പോരാടുകയാണ്, ”രോഹിത് പറഞ്ഞു നിര്‍ത്തി.