ടി :20 ക്യാപ്റ്റൻസി മാത്രം പോരാ :രോഹിത്തിന്റെ ഡിമാൻഡ് പുറത്ത്

മാസങ്ങൾക്ക മുൻപ് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിച്ച താരമാണ് വിരാട് കോഹ്ലി. എന്നാൽ ഇന്ന് ഏകദിന, ടി :20 ക്യാപ്റ്റൻസി റോളുകൾ വിരാട് കോഹ്ലിക്ക്‌ നഷ്ടമായി കഴിഞ്ഞു. കൂടാതെ ടെസ്റ്റ്‌ ഫോർമാറ്റിൽ വൈസ് ക്യാപ്റ്റൻനായി രോഹിത് ശർമ്മ കൂടി എത്തുകയാണ്.

ടി :20 ലോകകപ്പിന് പിന്നാലെ ടി :20യിലെ നായക സ്ഥാനം കോഹ്ലി ഒഴിഞ്ഞപ്പോൾ പകരം ക്യാപ്റ്റനായി എത്തിയത് രോഹിത് ശർമ്മയാണ്. പക്ഷേ 2023ലെ ഏകദിന ലോകകപ്പ് വരെ ഏകദിന ടീമിനെയും നയിക്കാമെന്നുള്ള കോഹ്ലിയുടെ ആഗ്രഹം കൂടി തകർത്താണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ രോഹിത് ശർമ്മക്ക്‌ ഏകദിന ഫോർമാറ്റിലെ നായക സ്ഥാനവും നൽകിയത്. കോഹ്ലിയെ എല്ലാ അർഥത്തിലും അവഗണിച്ചുള്ള ഈ ഒരു തീരുമാനം വിമർശനങ്ങൾ വളരെ ഏറെ ക്ഷണിച്ചുവരുത്തിയെങ്കിലും പുതിയ ചില റിപ്പോർട്ടുകൾ പ്രചാരം നേടുകയാണ്.

എല്ലാവരെയും ഒരുവേള ഞെട്ടിച്ചാണ് വിരാട് കോഹ്ലി ടി :20യിലെ ക്യാപ്റ്റൻസി റോൾ ഒഴിഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡും പ്രസിഡന്റ്‌ സൗരവ് ഗാംഗുലിയും ലിമിറ്റെഡ് ഓവർ ക്രിക്കറ്റിലെ ഒരു ഫോർമാറ്റിലെ ക്യാപ്റ്റൻസി മാത്രം ഒഴിയരുത് എന്ന് ആവശ്യം ഉന്നയിച്ചു. എന്നാൽ സ്വന്തം തീരുമാനത്തിനും ഒപ്പം നീങ്ങിയ കോഹ്ലിക്ക്‌ ഇതേ തീരുമാനം തന്നെയാണ് തിരിച്ചടിയായി മാറുന്നത്. ഏകദിനത്തിലും ടി :20യിലും ഒരേ ഒരു നായകൻ നയിക്കുന്നതാണ് ബെറ്റർ എന്ന സെലക്ഷൻ കമ്മിറ്റി തീരുമാനമാണ് കോഹ്ലിയുടെ ക്യാപ്റ്റൻ പദവി കഴിഞ്ഞ ദിവസം തെറിപ്പിക്കാനുള്ള കാരണം.

എന്നാൽ ടി :20 ക്യാപ്റ്റൻസി റോൾ ലഭിച്ച പിന്നാലെ രോഹിത് ശർമ്മ എത്താനും ചില ഡിമാൻഡ് മുൻപോട്ട് വെച്ചിരുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഇത് പ്രകാരം ടി :20 ഫോർമാറ്റിൽ മാത്രം ഇന്ത്യൻ ടീമിനെ നയിക്കാൻ തനിക്ക് അൽപ്പം ബുദ്ധിമുട്ടുകളുണ്ടെന്ന് രോഹിത് ശർമ്മ അറിയിച്ചിരുന്നുവെന്നാണ് സൂചന. രണ്ട് ലിമിറ്റഡ് ഫോർമാറ്റിലും ഒരൊറ്റ നായകൻ എന്നുള്ള തിയറിയിലേക്ക് ഇത് കൂടി പരിഗണിച്ചാണ് ബിസിസിഐയും എത്തിയത്

Previous articleഒരു ടീമിനെ വാര്‍ത്തിടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ അതിനെ തകര്‍ക്കാന്‍ എളുപ്പം കഴിയും
Next articleധോണിക്ക്‌ ഒപ്പം പന്തും കാർത്തിക്കും : എതിർപ്പ് തോന്നിയതായി രവി ശാസ്ത്രി