2011ൽ എന്റെ അവസ്ഥയും ഇതായിരുന്നു. സഞ്ജു അടക്കമുള്ളവർക്ക് ആശ്വാസവാക്കുകളുമായി രോഹിത് ശർമ.

rohit sharma with trophy

നിർഭാഗ്യം വിടാതെ പിന്തുടരുന്ന ക്രിക്കറ്ററാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ അവസരം ലഭിച്ചപ്പോൾ അതിൽ രണ്ടിലും മികവുറ്റ പ്രകടനം പുറത്തെടുക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. എന്നാൽ പര്യടനത്തിലെ ട്വന്റി20 പരമ്പരയിൽ മോശം പ്രകടനം നടത്തിയതോടെ സഞ്ജുവിന്റെ ലോകകപ്പ് എന്ന പ്രതീക്ഷ പാതിവഴിയിൽ ഇല്ലാതാവുകയായിരുന്നു.

ഇപ്പോൾ, പ്രതീക്ഷിച്ചത് പോലെ തന്നെ ഐസിസി ഏകദിന ലോകകപ്പിൽ നിന്ന് സഞ്ജു സാംസണെ ഇന്ത്യ ഒഴിവാക്കുകയുണ്ടായി. സൂര്യകുമാർ യാദവ് അടക്കമുള്ള പല താരങ്ങളും ലോകകപ്പിനുള്ള സ്ക്വാഡിൽ അണിനിരന്നിട്ടും സഞ്ജുവിനെ ഇന്ത്യ അവഗണിക്കുകയായിരുന്നു.

ലോകകപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു അടക്കമുള്ള താരങ്ങൾക്ക് ആശ്വാസവാക്കുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ. തന്റെ ക്രിക്കറ്റ് കരിയറിലെ അനുഭവങ്ങൾ പങ്കുവെച്ചാണ് രോഹിത് സഹതാരങ്ങൾക്ക് ആശ്വാസം നൽകുന്നത്. സഞ്ജു സാംസൺ മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്ത് ചാഹൽ, ശിഖർ ധവാൻ എന്നിവരെയും ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ പ്രധാനിയാണ് സഞ്ജു സാംസൺ എന്ന് മാത്രം. ഈ താരങ്ങൾക്കായി വലിയ ആശ്വാസവാക്കുകളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞിട്ടുള്ളത്.

2011 ലോകകപ്പിൽ നിന്ന് വളരെ അപ്രതീക്ഷിതമായി ആയിരുന്നു ഇന്ത്യൻ ടീം മാനേജ്മെന്റ് രോഹിത് ശർമയെ ഒഴിവാക്കിയത്. അന്ന് ഇന്ത്യ തന്നെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോൾ ഒരുപാട് നിരാശയും വേദനയും തനിക്ക് ഉണ്ടായിരുന്നുവെന്ന് രോഹിത് ശർമ്മ പറഞ്ഞു. ആ സമയത്ത് താനും ഇത്തരം ഒരു അവഗണനയുടെ അവസ്ഥയിലൂടെയാണ് കടന്നുപോയത് എന്ന് രോഹിത് കൂട്ടിച്ചേർത്തിരുന്നു.

See also  ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.

എന്നിരുന്നാലും തലയുയർത്തി തന്നെ ഇനി വരുന്ന അവസരങ്ങൾക്കായി അവഗണിക്കപ്പെട്ട താരങ്ങൾ കാത്തിരിക്കണമെന്നും രോഹിത് ചൂണ്ടിക്കാണിക്കുന്നു. ഒരു ലോകകപ്പ് സ്ക്വാഡ് എന്നത് 15 അംഗങ്ങളെ മാത്രം ഉൾക്കൊള്ളിക്കാനാവുന്നതാണ് അതിനർത്ഥം മറ്റു താരങ്ങൾ മികച്ചവരല്ല എന്നല്ല. അതുകൊണ്ട് എല്ലാവർക്കും വരും സമയങ്ങളിൽ അവസരം വന്നെത്തുമെന്നും രോഹിത് ഓർമിപ്പിച്ചു.

രോഹിത്തിന്റെ ഈ വാക്കുകൾ താരങ്ങൾക്കൊക്കെയും വളരെ ആശ്വാസം നൽകുന്നതാണ്. ശുഭ്മാൻ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാർ യാദവ് എന്നീ താരങ്ങളെയാണ് ഇന്ത്യ തങ്ങളുടെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പറായി കെഎൽ രാഹുൽ, സഞ്ജു സാംസൺ എന്നിവരെയും ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ, ശർദുർ താക്കൂർ എന്നീ ഓൾറൗണ്ടർമാരും ഇന്ത്യൻ നിരയിൽ അണിനിരക്കുന്നു. എന്നിരുന്നാലും സഞ്ജുവിനെ പോലെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരങ്ങളെ പുറത്തിരുത്തുന്നത് ഇന്ത്യയ്ക്ക് അത്ര ശുഭ സൂചനകളല്ല നൽകുന്നത്.

Scroll to Top