വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയിൽ വൈറ്റ് വാഷ് സ്വന്തമാക്കി അപൂർവ്വ നേട്ടത്തിലേക്ക് എത്തിയ രോഹിത് ശർമ്മയും സംഘവും ശ്രീലങ്കക്ക് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരയിലും ലക്ഷ്യമിടുന്നത് മറ്റൊരു സമ്പൂർണ്ണ ജയം. ഇന്ന് ആരംഭിക്കുന്ന ടി :20പരമ്പരയിൽ പ്രമുഖ താരങ്ങൾ പലരുടെയും അഭാവം ഇന്ത്യൻ ടീം നേരിടുന്നുണ്ട് എങ്കിലും യുവ താരങ്ങൾ ഈ സുവർണ്ണ അവസരം ഉപയോഗിക്കുമെന്നാണ് നായകനായ രോഹിത് ശർമ്മ ഇപ്പോൾ വിശ്വസിക്കുന്നത്. നിലവിൽ ടി :20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള രോഹിത് ശർമ്മക്കും കൂട്ടർക്കും ആ നേട്ടം നഷ്ടമാകാതെയിരിക്കാൻ പരമ്പര ജയം അനിവാര്യമാണ്.എന്നാൽ അപൂർവ്വമായ ഒട്ടനവധി റെക്കോർഡുകൾ ഇന്ത്യൻ ടീമിനെയും ക്യാപ്റ്റൻ രോഹിത്തിനെയും ഈ ടി :20 പരമ്പരയിൽ കാത്തിരിപ്പുണ്ട്.
ഇന്നത്തെ ഒന്നാം ടി :20യിൽ ജയിച്ചാൽ തുടർച്ചയായി 10 ടി :20 അന്താരാഷ്ട്ര മത്സരങ്ങൾ ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറും. കൂടാതെ രണ്ട് ക്യാച്ചുകൾ കൂടി ഈ ഒരു ടി :20 ക്രിക്കറ്റ് പരമ്പരയിൽ നേടിയാൽ അന്താരാഷ്ട്ര ടി :20യിൽ 50 ക്യാച്ചുകൾ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ഫീൽഡർ കൂടിയായി രോഹിത് ശർമ്മ മാറും.കൂടാതെ ടി :20 ക്രിക്കറ്റിൽ 10000 റൺസ് എന്നുള്ള നേട്ടം തികയ്ക്കാൻ 155 റൺസ് കൂടിയാണ് രോഹിത് ശർമ്മക്ക് വേണ്ടത്.
ഇന്ത്യക്കായും ഐപിഎല്ലിൽ നിന്നുമായും രോഹിത് ശർമ്മ 10000 ടി :2 റൺസ് ക്ലബ്ബിലേക്ക് സ്ഥാനം നേടാൻ പോകുന്നത്. അതേസമയം ഇന്റർനാഷണൽ ക്രിക്കറ്റിൽ 400 സിക്‌സറുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ഓപ്പണറാകാൻ രോഹിത് ശർമ്മക്ക് വേണ്ടത് 14 സിക്സ് കൂടിയാണ് ഈ ഒരു റെക്കോർഡിലേക്ക് രോഹിത് ശർമ്മ ഈ ഒരു പരമ്പരയിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഇന്നത്തെ മത്സരത്തിൽ 63 റൺസ് കൂടിനേടിയാൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 1000 ടി :20 റൺസ് എന്ന റെക്കോർഡിൽ ബാബർ ആസാമിനെ മറികടക്കാനായി രോഹിത് ശർമ്മക്ക് സാധിക്കും. ഇന്നത്തെ മത്സരത്തിൽ രോഹിത് ഏത് ബാറ്റിംഗ് പൊസിഷനിൽ എത്തുമെന്നത് ശ്രദ്ധേയമാണ്