“ഇന്ത്യയുടെ നമ്പർ 1 ബോളർക്ക് പന്ത് കൊടുക്കാതിരുന്നത് രോഹിതിന്റെ പിഴവ് “, വിമർശനവുമായി മുൻ താരം.

20241017 131712

ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തിൽ രവിചന്ദ്രൻ അശ്വിന് രോഹിത് പന്ത് നൽകിയിരുന്നില്ല.

ഇതിനെതിരെയാണ് ഇപ്പോൾ ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഒന്നാം നമ്പർ ബോളറായ അശ്വിന് പന്ത് നൽകാതിരുന്നത് രോഹിത് ശർമയുടെ കയ്യിൽ നിന്ന് വന്ന വലിയ പിഴവാണ് എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി. മത്സരത്തിൽ അവസാന ഇന്നിംഗ്സിൽ ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത് 107 റൺസായിരുന്നു. എന്നാൽ കേവലം 2 ഓവറുകൾ മാത്രമാണ് അശ്വിന് പന്തറിയാൻ സാധിച്ചത്.

അശ്വിൻ മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിക്കുമെന്ന് താൻ പറയുന്നില്ലെന്നും, എന്നാൽ അവന് ആവശ്യമായ സമയത്ത് പന്ത് നൽകാതിരുന്നത് വളരെ വലിയ പിഴവാണെന്നും ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി.

“ന്യൂസിലാൻഡിന് മത്സരത്തിൽ കുറച്ചു റൺസ് മാത്രമേ വിജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. പക്ഷേ അശ്വിൻ എന്തുകൊണ്ടാണ് രോഹിതിന് പന്ത് നൽകാതിരുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവൻ ഇന്ത്യയെ മത്സരത്തിൽ വിജയിപ്പിച്ചേനെ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ നമ്മൾ അവനെ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല. അത് എന്നെ ഞെട്ടിക്കുകയുണ്ടായി”- ചോപ്ര പറഞ്ഞു.

Read Also -  അഞ്ചാം ദിവസവും രോഹിതിന്റെ തന്ത്രങ്ങൾ പിഴച്ചു. മുൻ താരം പറയുന്നു

“എന്തുകൊണ്ടാണ് രോഹിത് ശർമ അശ്വിനെ രണ്ടാം ഇന്നിങ്സിൽ ഉപയോഗിക്കാതിരുന്നത് എന്നതിൽ ഉത്തരങ്ങൾ ഒന്നുമില്ല. ടീമിന്റെ ഏറ്റവും മികച്ച ബോളറാണ് അശ്വിൻ എന്ന് ഓർക്കണം. അവന്റെ റെക്കോർഡുകൾ ശ്രദ്ധിച്ചാൽ നമുക്ക് അത് മനസ്സിലാവും. ടെസ്റ്റ് ക്രിക്കറ്റിൽ അവനെക്കാൾ വിക്കറ്റുകൾ സ്വന്തമാക്കിയ മറ്റൊരു ബോളർ നമുക്കില്ല. ഇടംകയ്യൻ ബാറ്റർമാർ ക്രീസിൽ ഉണ്ടായിരുന്ന സമയത്തും അശ്വിനെ ബോളിങ്ങിൽ നിന്ന് മാറ്റി നിർത്തുകയാണ് രോഹിത് ശർമ ചെയ്തത്. ഇതൊന്നും എനിക്ക് മനസ്സിലാവാത്ത കാര്യമാണ്.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലെ 25ആം ഓവറാണ് രോഹിത് ശർമ അശ്വിന് നൽകിയത്. ആ സമയത്ത് ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത് കേവലം 10 റൺസ് മാത്രമായിരുന്നു. ഈ ഇന്നിങ്സിൽ താൻ എറിഞ്ഞ 2 ഓവറുകളിൽ 6 റൺസ് മാത്രമാണ് അശ്വിൻ വിട്ടു നൽകിയത്. നിലവിൽ അശ്വിനെ ചെറിയ പരിക്ക് പിടികൂടിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ അശ്വിൻ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല

Scroll to Top