ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വലിയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മത്സരത്തിൽ അവസാന ഇന്നിങ്സിൽ 107 റൺസായിരുന്നു ന്യൂസിലാൻഡിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് അനായാസമെത്താൻ കിവി താരങ്ങൾക്ക് സാധിച്ചു.
മാത്രമല്ല, അവസാന ഇന്നിംഗ്സിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ചില തീരുമാനങ്ങൾ ഗുണം ചെയ്തില്ല എന്നാണ് ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ഇപ്പോൾ പറയുന്നത്. തന്ത്രപരമായ ചില പിഴവുകൾ മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ രോഹിത് ശർമയുടെ കയ്യിൽ നിന്ന് ഉണ്ടായെന്നും, ഇത് ന്യൂസിലാൻഡിന്റെ ഗുണകരമായി മാറിയെന്നും മഞ്ജരേക്കർ പറയുന്നു.
107 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് കാര്യങ്ങൾ അത്ര അനായാസം ആയിരുന്നില്ല. എന്നാൽ തുടക്കത്തിൽ തന്നെ മുഹമ്മദ് സിറാജിന് 7 ഓവറുകൾ നൽകാൻ രോഹിത് തയ്യാറായി. ഇതിനെ ചോദ്യം ചെയ്താണ് മഞ്ജരേക്കർ രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല ഇന്നിംഗ്സിൽ രവിചന്ദ്രൻ അശ്വിനെ രോഹിത് വേണ്ട രീതിയിൽ ഉപയോഗിച്ചില്ലന്നും മഞ്ജരേക്കർ പറയുന്നു. ഇന്നിംഗ്സിൽ കേവലം 2 ഓവറുകൾ മാത്രമാണ് അശ്വിന് പന്തറിയാൻ സാധിച്ചത്. ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ അശ്വിൻ ഒരു നിർണായക താരമായിരുന്നു എന്ന് മഞ്ജരേക്കർ പറയുന്നു.
“തുടക്കത്തിൽ സിറാജിന് ഒന്നോ രണ്ടോ ഓവറുകൾ നൽകിയാൽ ഞാനത് മനസ്സിലാക്കിയേനെ. മാത്രമല്ല ബുറക്ക് ദീർഘമായ സ്പെൽ നൽകിയതിൽ തെറ്റില്ല. പക്ഷേ സിറാജിന് തുടക്കത്തിൽ തന്നെ 6 ഓവറുകളാണ് രോഹിത് നൽകിയത്. അത് അല്പം കൂടുതലായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. കാരണം ഇതിനോടകം തന്നെ ഒരുപാട് റൺസ് സ്വന്തമാക്കാൻ ന്യൂസിലാൻഡിന് സാധിച്ചിരുന്നു.”
”രോഹിതിൽ നിന്ന് വന്ന മറ്റൊരു തെറ്റ് അശ്വിന്റെ കാര്യത്തിലാണ്. ബാംഗ്ലൂരിലെ പിച്ചിൽ ഒരുപാട് വലിയ ടേൺ സ്പിന്നർമാർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അശ്വിനെ ന്യൂബോളിൽ ഉപയോഗിക്കേണ്ടിയിരുന്നു. അങ്ങനെയെങ്കിൽ ബൂമ്രയ്ക്കൊപ്പം അശ്വിനെത്തുമ്പോൾ അത് കിവി ബാറ്റർമാർക്ക് കാര്യങ്ങൾ പ്രയാസകരമാക്കിയേനെ. ഇന്നിംഗ്സിന്റെ നാലാം ഓവറിലെങ്കിലും അശ്വിനെ എറിയിക്കേണ്ടിയിരുന്നു.”- മഞ്ജരേക്കർ പറയുന്നു.
“പേസർമാർ ടീമിനായി വിക്കറ്റുകൾ സ്വന്തമാക്കും എന്നത് വസ്തുതയാണ്. പക്ഷേ എല്ലായിപ്പോഴും അവരിൽ നിന്ന് റൺസ് ലീക്കാകും. പലതരം എഡ്ജുകളിലൂടെ റൺസ് ബാറ്റർമാർക്ക് ലഭിക്കും. അതുകൊണ്ടുതന്നെ അശ്വിന്റെ കാര്യത്തിൽ എനിക്ക് വലിയ അത്ഭുതമുണ്ടായി. മത്സരത്തിൽ തന്ത്രപരമായ തീരുമാനങ്ങളെടുക്കുന്നതിൽ രോഹിത് പരാജയപ്പെട്ടു എന്നാണ് ഞാൻ കരുതുന്നത്.”- മഞ്ജരേക്കർ കൂട്ടിച്ചേർത്തു. മത്സരത്തിൽ വിജയം നേടിയതോടെ ഒരു ചരിത്ര നേട്ടമാണ് ന്യൂസിലാൻഡിനെ തേടിയെത്തിയത്. 36 വർഷങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്