ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഓസ്ട്രേലിയ ഉയര്‍ത്തിയ 469 റണ്‍സ് പിന്തുടരുന്ന ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിലേക്ക് ഇനിയും 318 റണ്‍സ് ദൂരമുണ്ട്.
ഐപിഎല്ലിലെ മോശം ഫോം തുടര്‍ന്ന രോഹിത് ശര്‍മ്മ 15 റണ്‍സിനാണ് പുറത്തായത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. തന്‍റെ ആദ്യ ഐസിസി ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ മുന്നില്‍ നിന്നും നയിക്കാന്‍ രോഹിത് ശര്‍മ്മക്ക് സാധിച്ചില്ലാ.
ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് ആരാധകര്‍ കാണുന്നത്. ന്യൂസിലെന്‍റിനെതിരെയുള്ള കഴിഞ്ഞ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 34 & 30 എന്നിങ്ങനെയായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 137, 2017 ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ 123 എന്നിങ്ങനെയാണ് രോഹിത് ശര്‍മ്മയുടെ പറയാന്‍ കൊള്ളാവുന്ന നോക്കൗട്ട് പ്രകടനം.
Rohit Sharma in ICC knockouts:
- 8* vs AUS (T20 WC 2007)
- 30* vs PAK (T20 WC 2007
- 33 vs SL (CT 2013)
- 9 vs ENG (CT 2013)
- 24 vs SA (T20 WC 2014)
- 29 vs SL (T20 WC 2014)
- 137 vs BAN (WC 2015)
- 34 vs AUS (WC 2015)
- 43 vs WI (T20 WC 2016)
- 123* vs BAN (CT 2017)
- 0 vs PAK (CT 2017)
- 1 vs NZ (WC 2019)
- 34 vs NZ (WTC 2021)
- 30 vs NZ (WTC 2021)
- 27 vs ENG (T20 WC 2022)
- 15 vs AUS (WTC 2023)