തോല്‍വിക്ക് കാരണം ഇത്. പേരെടുത്ത് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് പരായം. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ പാക്കിസ്ഥാന്‍ മറികടന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്വാന്‍റെയും (71) നവാസിന്‍റെയും (42) കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ആസീഫ് അലിയുടെ നിര്‍ണായക ക്യാച്ച് കൈവിട്ട് അര്‍ഷദീപും സഹായിച്ചു.

റിസ്വാന്‍റെയും – നവാസിന്‍റെയും കൂട്ടുകെട്ട് വന്നപ്പോഴും ശാന്തരായിരുന്നു എന്നും എന്നാല്‍ ആ കൂട്ടുകെട്ട് അല്‍പ്പം മുന്നോട്ട്പോയി എന്ന് മത്സരശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

navaz

” രണ്ടാം ഇന്നിംഗ്‌സിൽ പിച്ച് അൽപ്പം മെച്ചപ്പെടുമെന്ന് ഞങ്ങൾ മനസ്സിലാക്കി. നല്ല സ്കോർ ആണെന്ന് ഞാൻ കരുതി. ഏത് പിച്ചില്ലും നിങ്ങൾ 180 നേടുമ്പോൾ അത് നല്ല സ്‌കോർ ആണ്. അത്തരത്തിലുള്ള ഒരു സ്കോർ പ്രതിരോധിക്കുമ്പോൾ എന്ത് തരത്തിലുള്ള മാനസികാവസ്ഥയാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത് എന്ന്, ഇന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. ” രോഹിത് ശര്‍മ്മ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 44 ബോളില്‍ 60 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. അവസാന നിമിഷങ്ങളില്‍ വിരാട് കോഹ്ലിക്കൊപ്പം വേറെ താരങ്ങള്‍ പിന്തുണക്കാന്‍ ഇല്ലാഞ്ഞത് തിരിച്ചടിയായി.

Fb0jP07aIAUwJ3G

” മറ്റുള്ളവർ പുറത്താകുമ്പോൾ ദീർഘനേരം ബാറ്റ് ചെയ്യാൻ ഒരാളെ വേണമായിരുന്നു. ടീമിന്റെ കാഴ്ചപ്പാടിൽ വിരാട് ആ സ്കോർ നേടുന്നത് നിർണായകമായിരുന്നു. ആ സമയത്ത് ഹാർദിക്കിന്റെയും ഋഷഭ് പന്തിന്റെയും വിക്കറ്റുകൾ വീണത് പ്രശ്നമായി. എന്നാൽ തുറന്ന മനസ്സോടെ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ സമീപനം സ്വീകരിക്കുമ്പോൾ നിങ്ങൾക്ക് എല്ലായ്പ്പോഴും വിജയം ലഭിക്കില്ല. ” രോഹിത് ശര്‍മ്മ പറഞ്ഞു നിര്‍ത്തി.

Previous articleജയ പരാജയങ്ങള്‍ മാറി മറിഞ്ഞു. ത്രില്ലിങ്ങ് പോരാട്ടത്തില്‍ പാക്കിസ്ഥാന് വിജയം
Next articleപാക്കിസ്ഥാന്‍റെ വിജയത്തിന് കാരണമായ നവാസിനെ, നാലാം നമ്പറില്‍ അയച്ചത് എന്തിന് ? വിശിദീകരണവുമായി പാക്കിസ്ഥാന്‍ ക്യാപ്‌റ്റന്‍