ഇരട്ട സെഞ്ച്വറി ഒന്നും കാര്യമില്ല! ഇഷാൻ കിഷൻ ടീമിൽ നിന്നും പുറത്ത്.

ഇന്നാണ് ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോഴിതാ ശ്രീലങ്കക്കെതിരെ ഓപ്പണിങ്ങിൽ തൻ്റെ കൂടെ ശുഭ്മാൻ ഗിൽ ആയിരിക്കും ഓപ്പൺ ചെയ്യുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി തിളങ്ങിയെങ്കിലും യുവ താരം ഇഷാൻ കിഷന് അവസരം ലഭിക്കാത്തത് നിർഭാഗ്യകരമാണെന്നും എന്നാൽ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ തുടർച്ചയായി അവസരങ്ങൾ അർഹിക്കുന്നത് ഗില്‍ ആണെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.


“ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് 2 ഓപ്പണർമാരും കാഴ്ചവച്ചത്. എന്നാൽ ഇരുവരുടെയും പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ ഞാൻ കരുതുന്നത് ന്യായമായ അവസരം നൽകേണ്ടത് ഗില്ലിനാണെന്നാണ്.കാരണം ധാരാളം റൺസ് കഴിഞ്ഞ മത്സരങ്ങളിൽ ഗിൽ നേടിയിരുന്നു.ഞാൻ ഇഷാൻ കിഷനെ കുറച്ച് കാണുകയല്ല. ഒരു ഡബിൾ സെഞ്ച്വറി അവൻ നേടിയിരുന്നു.

images 2023 01 09T233313.605

എനിക്ക് അറിയാവുന്ന കാര്യമാണ് ഡബിൾ സെഞ്ച്വറി എത്ര വലിയ നേട്ടമാണെന്ന്. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച കളിക്കാർക്ക് വേണ്ട അവസരങ്ങൾ നൽകേണ്ടതുണ്ട്. ഇഷാൻ കിഷനെ കളിപ്പിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. ടീമിൽ എല്ലാവർക്കും അവസരം നൽകേണ്ടതുണ്ട്.”-രോഹിത് ശർമ പറഞ്ഞു. കഴിഞ്ഞവർഷം 12 ഏകദിന മത്സരങ്ങളിൽ നിന്നും 638 റൺസ് ആണ് ഇന്ത്യയ്ക്ക് വേണ്ടി ഗിൽ നേടിയത്.

images 2023 01 09T233328.343

70.88 ആണ് താരത്തിന്റെ ശരാശരി. അതേസമയം കഴിഞ്ഞ വർഷം 59.57 ശരാശരിയിൽ 417 റൺസ് ആണ് ഇഷാൻ കിഷൻ 8 മത്സരങ്ങളിൽ നിന്നും ഇന്ത്യക്ക് വേണ്ടി നേടിയത്. ഇതിൽ ബംഗ്ലാദേശിനെതിരെ നേടിയ തകർപ്പൻ ഇരട്ട സെഞ്ചുറിയും ഉൾപ്പെടുന്നു. ശ്രീലങ്കക്കെതിരായ 20-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിനങ്ങളാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ കളിക്കുക. ഈ വർഷം ഇന്ത്യയിൽ വച്ച് ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ഈ പരമ്പര ഇന്ത്യക്ക് നിർണായകമാണ്.

Previous articleസഞ്ചു ചെയ്യുന്ന ജോലി അധികമാരും കാണാത്തതാണ് ; രാജസ്ഥാൻ സി. ഇ. ഓ
Next article❛ആ തീരുമാനം എടുത്തട്ടില്ലാ❜ ആദ്യ ഏകദിനത്തിനു മുന്നോടിയായി രോഹിത് ശര്‍മ്മ.